Site icon

അലക്സാണ്ടർ കോഫിന്റെ പകരക്കാരനായി ഓഫർ മുന്നോട്ട് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters FC had offered Croatian defensive midfielder Diego Živulić

പുരോഗമിക്കുന്ന 2025 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് മിഡ്‌ഫീൽഡർ അലക്സാണ്ടർ കോഫിന് പകരം മറ്റൊരു താരത്തെ സ്‌ക്വാഡിൽ എത്തിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 32-കാരനായ കോഫ് ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, മൈതാനത്ത് വ്യക്തമായ ഒരു ഇമ്പാക്ട് നൽകുന്ന പെർഫോമൻസ് കാഴ്ചവെക്കാൻ

Advertisement

അലക്സാണ്ടർ കോഫിന് സാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. സ്‌ക്വാഡിലെ പരിമിതമായ വിദേശ താരങ്ങളിൽ ഒരാൾ എന്ന നിലക്ക്, അലക്സാണ്ടർ കോഫ് നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. മാത്രമല്ല, ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് അദ്ദേഹം ഈ സീസണിന്റെ തുടക്കത്തിൽ ടീമിൽ എത്തിയത്. അതുകൊണ്ടുതന്നെ, അടുത്ത സീസണിലേക്ക് പുതിയ താരത്തെ ബ്ലാസ്റ്റേഴ്സ് നിർബന്ധമായും കൊണ്ടുവരേണ്ടി വരും. എന്നാൽ, അത് ഇപ്പോൾ തന്നെ 

Advertisement

നിർവഹിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം ഇടുന്നത്. മികച്ച ഒരു പകരക്കാരനെ ലഭിച്ചാൽ, ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുന്നേ തന്നെ കോഫുമായുള്ള കരാർ അവസാനിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ നിരീക്ഷകൻ ധനഞ്ജയ് കെ ഷേണായ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ക്രൊയേഷ്യൻ ഡിഫൻസിവ് മിഡ്ഫീൽഡർ ഡീഗോ സിവുലിച്ചിനായി 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ മുന്നോട്ടുവച്ചിരിക്കുന്നു. നിലവിൽ റൊമാനിയൻ ക്ലബ് ഒതേലു ഗലാട്ടിയുടെ താരമായ 32-കാരനെ, സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇതുവരെ അവസാന കരാറിൽ എത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല സൗദി അറേബ്യയിൽ നിന്ന് സിവുലിച്ചിനായി ഓഫർ ഉണ്ട് എന്നും, താരം ഇന്ത്യയെക്കാൾ സൗദി അറേബ്യക്ക് മുൻഗണന നൽകിയേക്കാം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം എന്തെന്ന് കണ്ടറിയണം. 

Kerala Blasters FC had offered Croatian defensive midfielder Diego Živulić. The player’s entourage and club couldn’t reach an agreement over the terms of contract. The player chose to pursue an opportunity in Saudi Arabia.

Advertisement
Exit mobile version