കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം എന്ന് – ആർക്കൊപ്പം, ലേറ്റസ്റ്റ് അപ്ഡേറ്റ്

ഇന്ത്യൻ സൂപ്പർ ലീഗ് 11-ാം സീസണിന് സെപ്റ്റംബർ 13-ാം തീയതി കിക്കോഫ് ആകും എന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതിനോടകം വന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ഐഎസ്എൽ ഫിക്സ്ചർ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ആരുമായി ആയിരിക്കുമെന്നും, എന്നായിരിക്കും എന്നും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മഞ്ഞപ്പട ആരാധകർ. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു അപ്ഡേറ്റ്

പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുപാട് സീസണുകളിൽ ആയി ഉദ്ഘാടന മത്സരങ്ങളിലെ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ ഇത്തവണ അതിൽ മാറ്റം സംഭവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ 2016-ന് ശേഷം ഇത് ആദ്യമായി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇല്ലാതെ ഐഎസ്എൽ ഉദ്ഘാടന മത്സരം നടക്കുന്നത്. സെപ്റ്റംബർ 15-ന് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ

Ads

ആദ്യ മത്സരം എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം നടക്കുക. മോഹൻ ബഗാൻ സൂപ്പർ ജിയന്റ്സും മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിൽ ആയിരിക്കും ഐഎസ്എൽ 2024-2025 സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുക. 

എന്നാൽ, ഇക്കാര്യങ്ങളിൽ ഔദ്യോഗിക ഫിക്സ്ചർ പുറത്തുവരുന്നത് വരെ മാറ്റങ്ങൾ സാധ്യമാണ്. ഹൈദരാബാദ് എഫ്സിയുടെ ലഭ്യത ഉൾപ്പെടെയുള്ള ചില ആഭ്യന്തര പ്രശ്നങ്ങൾ ആണ് ഫിക്സ്ചർ വൈകാൻ കാരണമാകുന്നത്. എന്നിരുന്നാലും, ഇത്തവണത്തെ ഓണക്കാലത്ത് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം എന്നത് ഏറെക്കുറെ ഉറപ്പാണ്. ഇത് കേരളത്തിലെ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. Kerala Blasters FC will likely face Northeast United FC in their season opener in Kochi

ISLKerala BlastersNorth East United