Site icon

തിരിച്ചുവരവിന്റെ പാതയിൽ കാവൽമാലാഖ!! സച്ചിൻ സുരേഷ് പരിശീലനം വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters goalkeeper Sachin Suresh training with Slaven video

ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. തുടർന്ന് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും

Advertisement

അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല. ഇതോടെ സച്ചിൻ പൂർണമായി പരിക്കിൽ നിന്ന് മുക്തനായിട്ടില്ലേ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംശയിച്ചു പോയി. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സച്ചിൻ സുരേഷ് തനിച്ച് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ആണ് കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച വീഡിയോയിൽ, ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് പരിശീലകൻ 

Advertisement

സ്ലാവൻ പ്രൊഗോവെക്കിയുടെ കീഴിൽ സച്ചിൻ സുരേഷ് പരിശീലനം നടത്തുന്നതായി കാണാൻ സാധിക്കുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിൽ 6 മത്സരങ്ങൾ മാത്രമാണ് സച്ചിൻ കളിച്ചത്. ഇതിന് ശേഷം ഷോൾഡറിന് പരിക്കേറ്റ സച്ചിൻ, ശസ്ത്രക്രിയക്ക് വിധേയനാവുകയും തുടർന്ന് സീസൺ നഷ്ടമാവുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ പരിക്കിൽ നിന്ന് മുക്തനായെങ്കിലും, പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കളത്തേക്ക് തിരിച്ചെത്താനാണ് 

Advertisement
Advertisement

സച്ചിൻ സുരേഷ് തയ്യാറെടുപ്പുകൾ നടത്തുന്നത്. സച്ചിന്റെ അഭാവത്തിൽ കഴിഞ്ഞ രണ്ട് ഡ്യുറണ്ട് കപ്പ് മത്സരങ്ങളിലും സോം കുമാർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. 19-കാരനായ സോം കുമാറിനെ കൂടാതെ, 26-കാരനായ നോറ ഫെർണാണ്ടസ് ആണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മറ്റൊരു ഗോൾകീപ്പർ. എന്തുതന്നെയായാലും സച്ചിൻ സുരേഷിന്റെ മടങ്ങി വരവ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. Kerala Blasters goalkeeper Sachin Suresh training with Slaven

Advertisement
Exit mobile version