Site icon

“എല്ലാം ലളിതവും ഫലപ്രദവും” മുഹമ്മദൻ എസ്‌സിക്കെതിരായ വിജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ടിജി പുരുഷോത്തമൻ പ്രതികരിച്ചു

Kerala Blasters interim head coach TG Purushothaman reacts after win over MohammedanSC

Kerala Blasters interim head coach TG Purushothaman reacts after win over MohammedanSC: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ തോൽവികൾക്ക് അറുതി കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. അവസാനത്തെ മൂന്ന് മത്സരങ്ങളിൽ പരാജയം നുണഞ്ഞ ടീം, കൊച്ചിയിലെ ഹോമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീഗിലെ അവസാനസ്ഥാനക്കാർക്കെതിരെ നേടിയത് അതിഗംഭീര വിജയം. ക്ലബ് വിട്ട സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെക്ക് പകരക്കാരനായി ഇടക്കാല പരിശീലകന്റെ കുപ്പായമണിഞ്ഞ

Advertisement

മുൻ മലയാളി ഗോൾകീപ്പർ ടിജി പുരുഷോത്തമന്റെ കീഴിൽ ക്ലബ്ബിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ നോവ സദൗയി (80′), അലക്സാന്ദ്രേ കോഫ് (90′) എന്നിവർ ലക്ഷ്യം കണ്ടെത്തിനൊപ്പം മൊഹമ്മദെൻസിന്റെ ഗോൾ കീപ്പർ ഭാസ്‌ക്കർ റോയുടെ പിഴവിലാണ് ആദ്യ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർ കാർഡിൽ രേഖപ്പെടുത്തിയത് (OG – 62′). ക്ലബ് വിട്ട സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെക്ക് പകരക്കാരനായി ഇടക്കാല പരിശീലകന്റെ കുപ്പായമണിഞ്ഞ മുൻ മലയാളി ഗോൾകീപ്പർ ടിജി പുരുഷോത്തമന്റെ കീഴിൽ ക്ലബ്ബിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ നോവ സദൗയി (80′), അലക്സാന്ദ്രേ കോഫ് (90′) എന്നിവർ ലക്ഷ്യം കണ്ടെത്തിനൊപ്പം മൊഹമ്മദെൻസിന്റെ ഗോൾ കീപ്പർ ഭാസ്‌ക്കർ റോയുടെ പിഴവിലാണ് ആദ്യ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർ കാർഡിൽ രേഖപ്പെടുത്തിയത് (OG – 62′).

Advertisement

“ഞാൻ മുൻപ് സൂചിപ്പിച്ച പോലെ, ഇതൊരു കൂട്ടായ പ്രവർത്തനമാണ്. എല്ലാ കളിക്കാരും അവരുടെ ജോലി ചെയ്തു. അത് പ്രശംസനീയമാണ്. പ്രൊഫഷനുകൾ എന്ന നിലയിൽ, അവരിത് ചെയ്യേണ്ടത് തന്നെയാണ്. അവരത് കൃത്യമായി തന്നെ ചെയ്യുന്നുമുണ്ട്. ചിലസമയത്ത് നമ്മൾക്ക് ഭാഗ്യമില്ലായിരുന്നു. അങ്ങനെ ചില തോൽവികൾ നേരിട്ടു.” – പുരുഷോത്തമൻ പറഞ്ഞു. “അടുത്ത മത്സരത്തിലേക്ക് കളിക്കാർക്ക് ഇത് നല്ലൊരു പ്രചോദനമായി ഇത് മാറും. ഞങ്ങൾ അടുത്ത മത്സരത്തിൽ ശ്രദ്ധയൂന്നുന്നു.” – ജംഷെഡ്പൂരിനെതിരായ എവേ മത്സരത്തിനുള്ള യാത്രയിൽ ഈ ജയം ടീമിന്റെ ഉണർവിനെ പിന്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

വിപ്ലവകരമായ മാറ്റങ്ങളൊന്നും ഉടനെ ടീമിൽ പ്രവർത്തികമാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അദ്ദേഹം മത്സരശേഷവും അതിലൂന്നിയാണ് സംസാരിച്ചതും. “ഏകാഗ്രതയും ഫോക്കസും മെച്ചപ്പെടുത്തി എന്നതൊഴിച്ചാൽ, വലിയ മാറ്റങ്ങളൊന്നുമില്ല. അവർ ചെയ്യേണ്ടിയിരുന്നത്, പോസിറ്റീവായിരിക്കുക എന്നത് മാത്രമായിരുന്നു. അതൊഴിച്ചാൽ വലിയ മാറ്റങ്ങളില്ല. എല്ലാം ലളിതവും ഫലപ്രദവും.” സീസണിലെ മുൻ മത്സരങ്ങളിൽ നിന്നും മൊഹമ്മദിനെതിരായ മത്സരത്തെ മാറ്റിനിർത്തുന്നത് സെറ്റ് പീസുകളിലെ മികവാണ്. നിരവധി തവണ കോർണറുകൾ കരിമ്പുലികളുടെ പ്രതിരോധനിരക്ക് ഭീഷണിയുയർത്തി. അതിന് കാരണമായത് റിസർവ് ടീമിന്റെ മുഖ്യ പരിശീലകനും യൂത്ത് ഡെവലപ്‌മെൻ്റ് മേധാവിയുമായ തോമഷ് തൂഷാണെന്ന് ടിജി പുരുഷോത്തമൻ അറിയിച്ചു.

Advertisement
Exit mobile version