അഡ്രിയാൻ ലൂണയുടെ ഉറ്റചങ്ങാതി ഐഎസ്എല്ലിൽ, ഇരുവരും ഇനി എതിർ പാളയത്തിൽ

ഐഎസ്എൽ ട്രാൻസ്ഫർ രംഗം ചൂടുപിടിക്കുമ്പോൾ, മികച്ച താരങ്ങളെ സ്വന്തമാക്കാൻ എല്ലാ ക്ലബ്ബുകളും തമ്മിൽ പോരടിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ. എ-ലീഗിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ഇപ്പോൾ ഐഎസ്എല്ലിൽ എത്തിയിരിക്കുകയാണ്. വിവിധ ക്ലബ്ബുകൾക്കായി എ-ലീഗിൽ 215 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നേടിയ  

ജാമി മക്ലാരനെ മോഹൻ ബഗാൻ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജാമി മക്ലാരന് വേണ്ടി ഒന്നിലധികം ഐഎസ്എൽ ക്ലബുകൾ രംഗത്തുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻ ബഗാന് പുറമേ കേരള ബ്ലാസ്റ്റേഴ്സും 30-കാരനായ താരത്തിൽ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നപ്പോൾ, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളും താരത്തിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു  

Ads

ട്രാൻസ്ഫർ രംഗത്ത് ജാമി മക്ലാരന് വേണ്ടി മോഹൻ ബഗാനുമായി കടപിടിച്ച് നിന്നിരുന്നത്. നേരത്തെ, ഓസ്ട്രേലിയൻ ക്ലബ്ബ് മെൽബൺ സിറ്റിയിൽ നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയ അഡ്രിയാൻ ലൂണ, ജാമി മക്ലാരനൊപ്പം കളിച്ചിട്ടുണ്ട്. മെൽബൺ സിറ്റിയിൽ നിന്നാണ് ലൂണയെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. ഈ പ്രോസസ് ആവർത്തിക്കാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമം. എന്നാൽ, മോഹൻ ബഗാൻ ജാമി മക്ലാരനെ രണ്ട് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനെ മറികടക്കുകയായിരുന്നു. 

ഇതോടെ, മോഹൻ ബഗാൻ വരും സീസണിലേക്കുള്ള അവരുടെ അറ്റാക്കിങ് നിര ശക്തമാക്കിയിരിക്കുകയാണ്. ടീം വിട്ട അർമാണ്ടോ സാധിക്കുവിന് പകരമാണ് ഇപ്പോൾ മോഹൻ ബഗാൻ ജാമി മക്ലാരനെ സ്‌ക്വാഡിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ, ഡിമിത്രി പേട്രറ്റോസ് കൂടിച്ചേരുന്ന ഓസ്ട്രേലിയൻ ഡുഒ ആയിരിക്കും മോഹൻ ബഗാന്റെ ആക്രമണങ്ങൾക്ക് വരും സീസണിൽ നേതൃത്വം നൽകുക. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും പുതിയ ഒരു വിദേശ ഫോർവേഡ്നായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. Kerala Blasters link Jamie Maclaren signs for Mohun Bagan

Adrian LunaISLKerala Blasters