സൂപ്പർ ലീഗ് കേരള പ്രഥമ സീസണിന്റെ ഫൈനൽ മത്സരം ഇന്ന് (നവംബർ 10) കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നേരത്തെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ, കാലിക്കറ്റ് ഒന്നാം സ്ഥാനത്തും കൊച്ചി രണ്ടാം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. തുടർന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ,
കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തുകയും, കൊച്ചി കണ്ണൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ ആണ് 2024 സൂപ്പർ ലീഗ് കേരള ഫൈനലിൽ കൊച്ചി – കാലിക്കറ്റ് പോരാട്ടത്തിന് കളം ഒരുങ്ങിയത്. കേരളത്തിലെ ധാരാളം യുവ കളിക്കാർക്ക് അവസരം നൽകുക എന്നതിനെ പ്രഥമ ലക്ഷ്യം ആക്കി വെച്ചാണ് സൂപ്പർ ലീഗ് കേരള തുടക്കം കുറിച്ചത്. നിലവിൽ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഒരുപിടി താരങ്ങൾ
സൂപ്പർ ലീഗ് കേരളയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ഫൈനലിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സാന്നിധ്യം ഉണ്ട്. ഫോഴ്സ കൊച്ചിയിലും കാലിക്കറ്റിലും ഓരോ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് താരങ്ങൾ കളിക്കുന്നു. കാലിക്കറ്റിന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് പ്രൊഡക്ട് ആയ ഡിഫൻഡർ അഭിരാം ആണ് കളിക്കുന്നത്. സീസണിൽ 3 മത്സരങ്ങൾ കളിച്ച അഭിരാം, രണ്ട് ടാക്കിളുകൾ നടത്തുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. അതേസമയം,
ഫോഴ്സ കൊച്ചിയിൽ ഡിഫൻഡർ ജഗന്നാഥ് ആണ് കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം അംഗമായ ജഗന്നാഥ്, ഇതിനോടകം 9 സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കളിക്കുകയും, 15 ടാക്കിളുകൾ വിജയിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി താരങ്ങൾ മികച്ച നിലവാരം പുലർത്തുന്നതാണ് ഈ കണക്കുകൾ പ്രകടമാക്കുന്നത്. ഇവരെ കൂടാതെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അബ്ദുൽ ഹക്കു, കെർവെൻസ് ബെൽഫോർട്ട് എന്നിവർ ഫൈനലിൽ കാലിക്കറ്റിന് വേണ്ടി കളിക്കുന്നുണ്ട്.
ഇന്ന് കേരള ഫുട്ബോൾ മാറ്റിക്കുറിക്കുന്നത് ആര്? 🔥#SuperLeagueKerala #IniPanthPaaranaPooram #MahindraSLK #AmulSLK pic.twitter.com/dGE10BKXbJ
— Super League Kerala (@slk_kerala) November 10, 2024
Summary: Kerala Blasters loan watch Forca Kochi vs Calicut FC today in Super League Kerala finals