Site icon

കേരളം ജയിച്ചു, ബ്ലാസ്റ്റേഴ്‌സ് തോറ്റു !! മലയാളി ഫുട്ബോൾ ആരാധകർക്ക് സമ്മിശ്ര വികാരങ്ങൾ

Kerala Blasters Lose, Kerala Advances to Santosh Trophy Final

മലയാളി ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും നൽകുന്ന മത്സരഫലങ്ങളാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടപ്പോൾ, സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളം മികച്ച വിജയം നേടി ഫൈനലിൽ പ്രവേശിച്ചു. ഐഎസ്എൽ മത്സരത്തിലേക്ക് വന്നാൽ, ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ, 

Advertisement

1-0 ത്തിന് പരാജയം നേരിട്ടതോടെ, കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ എട്ടാമത്തെ തോൽവി രുചിച്ചു. കളിയുടെ 61-ാം മിനിറ്റിൽ പ്രദീക് ചൗധരി ആണ് ആതിഥേയർക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ ഒരുപിടി മികച്ച മുന്നേറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും, അവ ഗോൾ ആക്കി മാറ്റുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളുടെ ഭാഗത്തുനിന്നും ഒന്നിലധികം ഗോൾ ശ്രമങ്ങൾ ഉണ്ടായെങ്കിലും, മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. തുടർന്ന്, 

Advertisement

രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരം കോറോ സിംഗ് ക്ലിയറൻസിൽ വരുത്തിയ പിഴവാണ് ജംഷഡ്പൂരിന് വിജയ ഗോൾ സമ്മാനിച്ചത്. അതേസമയം, സന്തോഷ് ട്രോഫി സെമി ഫൈനലിൽ മണിപ്പൂരിനെതിരെ കേരളം വിജയിച്ചു. 5-1 ന്റെ വലിയ മാർജിനിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഡെക്കാൻ അരയനയിൽ നടന്ന മത്സരത്തിൽ, കേരളത്തിന് വേണ്ടി മുഹമ്മദ് റോഷൽ ഹാട്രിക് നേടി. നസീബ് റഹ്മാൻ, അജ്സൽ എന്നിവരാണ് കേരളത്തിന്റെ മറ്റു ഗോളുകൾ നേടിയത്. 

Advertisement
Advertisement

ബംഗാൾ ആണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. ഹൈദരാബാദിൽ നടന്ന ഒന്നാം സെമി ഫൈനലിൽ സർവീസസിനെ 4-2 ന് പരാജയപ്പെടുത്തിയാണ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. ഈ മത്സരത്തിൽ ബംഗാളിന് വേണ്ടി റോബി ഹൻസ്ഡാ ഇരട്ട ഗോളുകൾ കണ്ടെത്തി. മനോട്ടോസ് മാജി, നാരോ ഹരി ശ്രേഷ്ഠ എന്നിവരാണ് ബംഗാളിന്റെ മറ്റു ഗോളുകൾ നേടിയത്. ഡിസംബർ 31-നാണ് സന്തോഷ് ട്രോഫി ഫൈനൽ മത്സരം. Kerala Blasters Lose, Kerala Advances to Santosh Trophy Final

Advertisement
Exit mobile version