Site icon

നിങ്ങളുടെ വല്ല്യേട്ടനെ എനിക്കറിയാം, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അലക്സാണ്ടർ കോഫ്

Kerala Blasters new defender Alexandre Coeff opens up on his position and style

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത ഡിഫൻഡർ ആണ് അലക്സാണ്ടർ കോഫ്. മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട ഒഴിവിലേക്കാണ്, ഫ്രഞ്ച് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് 32-കാരനായ അലക്സാണ്ടർ കോഫ്. സെന്റർ ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് പൊസിഷനുകളിൽ ഈ താരത്തിന് കളിക്കാൻ സാധിക്കും. കേരള ബ്ലാസ്റ്റേഴ്സിൽ 

Advertisement

താൻ ഏത് പൊസിഷനിൽ ആയിരിക്കും കളിക്കുക എന്നതിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അലക്സാണ്ടർ കോഫ്. “ഞാൻ സെന്റർ ബാക്ക് ആയും ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിച്ചിട്ടുണ്ട്. പന്ത് പരമാവധി ടച്ച് ചെയ്ത് കളിക്കാനാണ് എനിക്ക് താല്പര്യം. പന്തുമായി കൂടുതൽ സമ്പർക്കം പുലർത്തുമ്പോൾ എന്റെ പ്രകടനം മെച്ചപ്പെടും. ഇത് പരിശീലകനുമായി ചർച്ചചെയ്യുന്നുണ്ട്. ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണ്,” അലക്സാണ്ടർ കോഫ് ഒരു മലയാള മാധ്യമത്തിനോട്‌ പറഞ്ഞു. 

Advertisement

അലക്സാണ്ടർ കോഫ്, മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സെഡ്രിക് ഹെങ്ബർട്ടിനെ ഓർക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് ഇതിഹാസതാരമാണ് ഹെങ്ബർട്ട്. “എനിക്ക് നിങ്ങളുടെ സെഡ്രിക് ഹെങ്ബർട്ടിനെ അറിയാം. മുൻപ് ഞാൻ ഹെങ്ബർട്ട് കളിച്ച ക്ലബ്ബിന്റെ ഭാഗമായിട്ടുണ്ട്. എന്റെ ഓർമ്മകളിൽ അദ്ദേഹം ഒരു സോൾജിയർ ആണ്. ഞാനൊരു സോൾജിയർ അല്ല. എന്റെ ശൈലി വ്യത്യസ്തമാണ്. എന്നാൽ കളിക്കളത്തിൽ ഈ ടീമിന് വേണ്ടി ഞാൻ എന്റെ എല്ലാം നൽകും,” അലക്സാണ്ടർ കോഫ് പറഞ്ഞു. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ‘വല്ല്യേട്ടൻ’ എന്ന് വിശേഷണം നൽകിയ താരമായിരുന്നു സെഡ്രിക് ഹെങ്ബർട്ട്. ഈ റോൾ പുതിയതായി ഏറ്റെടുക്കാൻ എത്തിയിരിക്കുന്ന താരമാണ് അലക്സാണ്ടർ കോഫ്. താൻ അതിന് തയ്യാറാണ് എന്നതിന്റെ സൂചന തന്നെയാണ് അലക്സാണ്ടർ കോഫ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫ്രഞ്ച് ലീഗ്, ഇറ്റാലിയൻ ലീഗ്, സ്പാനിഷ് ലീഗ്  തുടങ്ങിയ പ്രധാന യൂറോപ്പ്യൻ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായി ആണ് അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയിരിക്കുന്നത്. Kerala Blasters new defender Alexandre Coeff opens up on his position and style

Advertisement
Exit mobile version