Site icon

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ

Kerala Blasters new signing Noah Sadaoui vows to come back stronger

കഴിഞ്ഞ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽ കളിച്ചപ്പോൾ, അത് ഒന്നിലധികം കളിക്കാരുടെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആയിരുന്നു. ഐഎസ്എൽ 2024/25 സീസണിലെ പഞ്ചാബിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം, മൊറോക്കൻ ഫോർവേഡ് നോഹ സദോയിയുടെ ഇന്ത്യൻ ഫുട്ബോളിലെ മൂന്നാമത്തെ സീസണിന്റെ തുടക്കം ആയിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ 

Advertisement

ഐഎസ്എൽ അരങ്ങേറ്റം കൂടി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഐഎസ്എൽ കളിച്ച നോഹ, മഞ്ഞ കുപ്പായത്തിൽ ഐഎസ്എൽ ആദ്യമായി കളിച്ചതിന്റെ അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. പഞ്ചാബിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട എങ്കിലും, ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം ആണ് നോഹ നടത്തിയത്. മുഴുവൻ സമയവും മൈതാനത്ത് ഓടിക്കളിച്ച നോഹ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കീഴടക്കി. 

Advertisement

“ഈ ജേഴ്സി [കേരള ബ്ലാസ്റ്റേഴ്‌സിന്റെ] ധരിച്ച്, നമ്മുടെ ക്ലബ്ബിനെ പ്രതിനിധീകരിച്ച് നിങ്ങളുടെ മുൻപിൽ കളിക്കാൻ സാധിച്ചത് വലിയൊരു അഭിമാനമായി കാണുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ലെങ്കിലും, ഇനി മുന്നോട്ട് പോകാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഉണ്ടാവണം, ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഞങ്ങൾ ശക്തമായി തിരിച്ചു വരും,” നോഹ സദോയ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ആദ്യ മത്സരത്തിലെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങളും പിന്തുണയും ആണ് നോഹക്ക് ലഭിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം മൈതാനത്ത് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിൽ പ്രകടമായിരുന്നു. എന്നാൽ, ഈസ്റ്റ് ബംഗാളിനെതിരായ അടുത്ത മത്സരത്തിൽ നോഹക്കും, ജിമിനസിനും ഒപ്പം ലൂണ കൂടി ചേരുന്നതോടെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ഇരട്ടി വീര്യം ആകും എന്നാണ് കരുതുന്നത്. Kerala Blasters new signing Noah Sadaoui vows to come back stronger

Advertisement
Exit mobile version