Site icon

മൂത്രം നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞു!! മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം നോഹ

Kerala Blasters Noah Sadaoui speaks out after Mohammedan SC fan violence

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻ എസ് സി മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം പ്രവർത്തിയുടെ പേരിൽ ഇന്ത്യൻ ഫുട്ബോളിൽ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. തങ്ങളുടെ കളിക്കാരെയും ആരാധകരെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത മൊഹമ്മദൻ എസ് സി ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്ന നിലപാടിൽ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചു നിൽക്കുമ്പോൾ, 

Advertisement

മൊഹമ്മദൻ എസ് സിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഒരു പ്രതികരണം ഉണ്ടായിരിക്കുകയാണ്. മത്സരത്തിനിടെ കളിക്കാർക്ക് നേരെ ചെരിപ്പ്, കുപ്പികൾ എന്നിവ എറിയുകയും, ഗാലറിയിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിക്കുകയും ചെയ്ത തങ്ങളുടെ ആരാധകരെ തള്ളിപ്പറയുകയാണ് മൊഹമ്മദൻ എസ് സി. ഇത് ദൗർഭാഗ്യകരമാണ് എന്നും മൊഹമ്മദൻ എസ് സി സെക്രട്ടറി ജനറൽ ബിലാൽ അഹമ്മദ് ഖാൻ പ്രതികരിച്ചു. കൂടാതെ, മറ്റൊരു കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. 

Advertisement

“മൂത്രം നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത് വളരെ ദൗർഭാഗ്യകരമാണ്, അത്തരം പെരുമാറ്റത്തിന് നേരിടേണ്ടി വരുന്ന ശിക്ഷകളെക്കുറിച്ച് ആരാധകരെ ബോധവത്കരിക്കാൻ ഓരോ മൊഹമ്മദൻ സ്പോർട്ടിംഗ് ആരാധക ക്ലബ്ബുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു,” ബിലാൽ അഹമ്മദ് ഖാൻ പ്രതികരിച്ചു. തങ്ങൾ കൊൽക്കത്തയിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ സദോയിയും മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞങ്ങൾക്ക് നേരെ ചില കുപ്പികൾ എറിയുകയുണ്ടായി,

Advertisement
Advertisement

ഞങ്ങൾ കളിക്കാരാണ്, ആരാധകരുടെ ഭാഗത്തുനിന്ന് ബഹുമാനം അർഹിക്കുന്നു,” നോഹ സദോയ് പ്രതികരിച്ചു. മൊഹമ്മദൻ എസ് സി ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പ്രവർത്തിയുടെ അനന്തരഫലമായി കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻ എസ് സി മത്സരം നിർത്തിവെക്കുന്ന സ്ഥിതി വരെ ഉണ്ടായി. സ്റ്റേഡിയത്തിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ വീഴ്ചയും ഇവിടെ പ്രകടമാണ്. ഒരു വിഭാഗം മൊഹമ്മദൻ എസ് സി ആരാധകർ നടത്തിയ ഈ ഹീനമായ പ്രവർത്തി, ഇന്ത്യൻ ഫുട്ബോളിന് തന്നെ അപമാനമായിരിക്കുന്നു. Kerala Blasters Noah Sadaoui speaks out after Mohammedan SC fan violence

Advertisement
Exit mobile version