Site icon

വീണ്ടും പ്രീ സീസൺ ടൂറിനായി കേരള ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ മിഡിൽ ഈസ്റ്റിലേക്ക്

Kerala Blasters planning to conduct preseason tour in UAE for 10 days

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തായ്‌ലൻഡിൽ ആണ് അവരുടെ പ്രീ-സീസൺ ചെലവഴിച്ചത്. മൂന്ന് മത്സരങ്ങൾ തായ് ക്ലബ്ബുകൾക്കെതിരെ കളിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ പട്ടായ ക്ലബ്ബിനെതിരെ പരാജയം നേരിട്ട കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ശേഷം, ഡ്യുറണ്ട് കപ്പിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

Advertisement

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ, മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 16 ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് അടിച്ചു കൂട്ടിയിരിക്കുന്നത്. മുംബൈ സിറ്റി, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എന്നിവർക്കെതിരെ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ സമനില ആവുകയും ചെയ്തു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. എന്നാൽ, ഐഎസ്എൽ ആരംഭിക്കാൻ ഒരുങ്ങവേ 

Advertisement

പ്രീസീസൺ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ശരിക്കും പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഡ്യുറണ്ട് കപ്പിൽ റിസർവ് ടീമുകൾക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നത് എന്ന ബോധ്യം തങ്ങൾക്കുണ്ട് എന്ന് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെ കഴിഞ്ഞ ദിവസം എഎൻഐക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐഎസ്എൽ ടീമുകൾക്ക് എതിരെ മത്സരിക്കാൻ ഈ പ്രകടനം മതിയാകാതെ വന്നേക്കാം എന്ന 

Advertisement
Advertisement

മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ പ്രീ സീസൺ ടൂർ കൂടി താൻ ചെയ്യുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് നിരീക്ഷകൻ അനസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, യുഎഇയിൽ 10 ദിവസത്തെ പ്രീ സീസൺ ടൂർ ആണ് ബ്ലാസ്റ്റേഴ്സ് പദ്ധതി. എന്നാൽ, ഇത് ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയുമായി ബന്ധപ്പെട്ട് മാത്രമേ നിശ്ചയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 13-ന് ഐഎസ്എൽ മത്സരങ്ങൾക്ക് തുടക്കമാകും. Kerala Blasters planning to conduct preseason tour in UAE for 10 days

Advertisement
Exit mobile version