ട്രാൻസ്ഫർ ലോകത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയിരിക്കുന്ന വിദേശ സൈനിംഗ് ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫിന്റെതാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ അറിയുവാൻ മലയാളി ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ്, ലോക ഫുട്ബോൾ ശ്രദ്ധേയമായ ഒരു സംഭവം നടന്നിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ
അടുത്തിടെയാണ് സ്പാനിഷ് ക്ലബ്ബ് ആയ റിയൽ മാഡ്രിഡിൽ ചേർന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് റിയാൽ മാഡ്രിഡിൽ എത്തിയ കൈലിയൻ എംബാപ്പെ, ഇപ്പോൾ തന്റെ ഫുട്ബോൾ ജീവിതത്തിൽ പുതിയ ഒരു മൊമെന്റ് ചേർത്തിരിക്കുകയാണ്. ഫുട്ബോൾ കളിക്കാരൻ എന്നതിലുപരി, ഒരു ഫുട്ബോൾ ക്ലബ്ബ് ഉടമ എന്ന നിലയിലേക്ക് എംബാപ്പെ വളർന്നിരിക്കുന്നു. ഇതുമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് എന്ത് ബന്ധം ആണെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്!! ബന്ധമുണ്ട്.
ലീഗ് 2 ക്ലബ്ബ് എസ്എം കെയ്നിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് 32-കാരനായ അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തത്. 2023 – 2024 സീസണിൽ എസ്എം കെയ്നിന് വേണ്ടി കളിച്ച അലക്സാണ്ടർ കോഫ്, 20 മത്സരങ്ങളിൽ ടീമിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. എഫ്സി കെയ്നിന്റെ ഉടമസ്ഥനായി ആണ് ഇപ്പോൾ കൈലിയൻ എംബാപ്പെ മാറിയിരിക്കുന്നത്. ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഏകദേശം €25 മില്യൺ വാല്യൂ വരുന്ന ക്ലബ്ബിന്റെ, €20 മില്യൻ ഷെയർ ആണ് എംബാപ്പെ വാങ്ങിയിരിക്കുന്നത്.
നേരത്തെ, അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിന് പിന്നാലെ, മഞ്ഞപ്പടയുടെ ആരാധകരുടെ ആവേശത്തെക്കുറിച്ചും അത് അദ്ദേഹത്തിന് നൽകിയ അനുഭവത്തെക്കുറിച്ചും വാചാലനായിരുന്നു. ഒരുപക്ഷേ ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ, ഇന്ന് എംബാപ്പയുടെ ക്ലബ്ബിനുവേണ്ടി കളിക്കേണ്ടിയിരുന്ന താരമായിരുന്നു കോഫ് എന്ന് ഓർക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകർക്ക് രോമാഞ്ചം വരുമെങ്കിലും, കോഫ് ബ്ലാസ്റ്റേഴ്സിൽ എത്തിയതിന്റെ സന്തോഷത്തിൽ തന്നെയാണ് മഞ്ഞപ്പട. Kerala Blasters player Alexandre Coeff club SM Caen new owner Kylian Mbappe