വിബിൻ മോഹനനെ തനിച്ചാക്കി അമ്മ മടങ്ങി, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ദുഃഖ വാർത്ത

കഴിഞ്ഞ ഐഎസ്എൽ സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ശ്രദ്ധേയനായ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ വിപിൻ മോഹനൻ. ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ഉള്ള താരത്തിന്റെ പ്രകടനം, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രീതി പിടിച്ചു പറ്റാനും കാരണമായി. ഇപ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വിഷമകരവും നിർഭാഗ്യകരവുമായ ഒരു സംഭവം നടന്നിരിക്കുകയാണ്. 

തൃശ്ശൂർ സ്വദേശിയായ വിപിൻ മോഹനന്റെ മാതാവ് വിജയ അന്തരിച്ചു. മുളങ്കുന്നത്തുകാവ് അരങ്ങഴിക്കുളം അത്തേക്കാട്ടിൽ നിവാസിൽ താമസിച്ചിരുന്ന വിജയയുടെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12 മണിക്ക് ചെറുതുരുത്തി പള്ളം പുണ്യ തീരത്ത് നടക്കും. 56 വയസ്സായിരുന്നു പ്രായം. മോഹനൻ ആണ് ഭർത്താവ്. 21-കാരനായ വിപിൻ മോഹനൻ ഏക മകനാണ്. തായ്‌ലൻഡിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീ സീസണിൽ ഭാഗമായിരുന്ന വിപിൻ, 

Ads

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഡ്യുറണ്ട് കപ്പിനായി കൊൽക്കത്തയിൽ ടീമിനൊപ്പം തയ്യാറെടുപ്പ് നടത്തിവരുന്ന വേളയിലാണ്, അദ്ദേഹത്തിന് ഈ ദുഃഖ വാർത്ത കേൾക്കാൻ ഇടവന്നിരിക്കുന്നത്. നിലവിൽ ഇന്ത്യ അണ്ടർ 23 ടീമിന്റെ ഭാഗമായ വിപിൻ മോഹനന്റെ, കരിയറിലെ മികച്ച സമയത്താണ് അദ്ദേഹത്തിന്റെ അമ്മ വിട പറഞ്ഞിരിക്കുന്നത്. മകന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കാണാൻ സാധിച്ചില്ലെങ്കിലും, മകൻ ഫുട്ബോൾ ലോകത്ത് നല്ല നിലയിൽ

എത്തിയത് കാണാൻ ആ അമ്മക്ക് സാധിച്ചു. കേരള പോലീസ് അക്കാദമിയിലൂടെ യൂത്ത് കരിയർ ആരംഭിച്ച വിപിൻ മോഹൻ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലേക്ക് മാറുകയായിരുന്നു. ശേഷം കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ കളിക്കുകയും, അവിടെനിന്ന് ഇന്ത്യൻ ആരോസിനു വേണ്ടി ലോൺ അടിസ്ഥാനത്തിൽ ഐലീഗിൽ കളിക്കുകയും ചെയ്തു. 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ അംഗമാണ് വിപിൻ മോഹനൻ. അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ ഫുട്ബോൾ എക്സ്ട്രയും പങ്കുചേരുന്നു. Kerala Blasters player Vibin Mohanan’s mother passes away

ISLKerala BlastersVibin Mohanan