Site icon

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ്: ചെന്നൈയിനെതിരായ മത്സരത്തിലെ പ്രകടനത്തിന്റെ വിലയിരുത്തൽ

ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 3-0 ത്തിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയപ്പോൾ, മത്സരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി ആരാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത് എന്ന് പരിശോധിക്കാം. യഥാർത്ഥത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ കളിക്കാരും ഒരുപോലെ മികച്ച പ്രകടനം നടത്തി എന്നുവേണം പറയാൻ. എന്നിരുന്നാലും, 

Advertisement

റേറ്റിംഗ് പരിശോധിച്ചാൽ, മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയ നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിലെ സൂപ്പർ താരം. കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനും തമ്മിലുള്ള മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും നോഹ തന്നെയാണ്. 8.9 ആണ് നോഹയുടെ റേറ്റിംഗ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു മുന്നേറ്റ നിര താരങ്ങളുടെ റേറ്റിംഗ് പരിശോധിച്ചാൽ, ഒരു ഗോൾ സ്കോർ ചെയ്ത ജീസസ് ജിമിനസിന്റെ റേറ്റിംഗ് 8.6 ആണ്. അതേസമയം, ഓരോ അസിസ്റ്റ് വീതം മത്സരത്തിൽ സംഭാവന നൽകിയ 

Advertisement

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, കൊറോ സിംഗ് എന്നിവർക്ക് യഥാക്രമം 8.1, 8.0 എന്നിങ്ങനെ റേറ്റിംഗ് നൽകാം. മധ്യനിര താരങ്ങളായ വിബിൻ മോഹനനും, ഫ്രഡ്ഢിയും നല്ല പ്രകടനം തന്നെയാണ് നടത്തിയത്. വിബിൻ 8.0 റേറ്റിംഗ് നിലനിർത്തിയപ്പോൾ, 7.3 ആണ് ഫ്രെഡ്ഢിയുടെ റേറ്റിംഗ്. പ്രതിരോധ നിര താരങ്ങളും മികച്ച നിലവാരം പുലർത്തി. അതുകൊണ്ടുതന്നെ ഒരു ഗോൾ പോലും ബ്ലാസ്റ്റേഴ്സ് വഴങ്ങിയില്ല. പ്രതിരോധ നിരയിലെ സന്ദീപ് സിംഗ് 7.8 റേറ്റിംഗ് സ്വന്തമാക്കിയപ്പോൾ, മിലോസ് ഡ്രിൻസിക്, ഹോർമിപാം എന്നിവർ 

Advertisement
Advertisement

യഥാക്രമം 7.5, 7.0 എന്നിങ്ങനെ റേറ്റിംഗ് സ്വന്തമാക്കി. നവോച്ചയുടെ റേറ്റിംഗ് 7.3 ആണ്. പരിക്കിൽ നിന്ന് മുക്തി നേടി ടീമിൽ തിരിച്ചെത്തിയ ഗോൾകീപ്പർ സച്ചിൻ സുരേഷ് 7.8 റേറ്റിംഗോടെ തന്റെ സൂപ്പർ തിരിച്ചുവരവ് രേഖപ്പെടുത്തി. പകരക്കാരനായി മൈതാനത്ത് എത്തി ഗോൾ കണ്ടെത്തിയ രാഹുൽ കെ പി ഉൾപ്പെടെ ബെഞ്ചിൽ നിന്ന് മൈതാനത്ത് എത്തിയ കളിക്കാരും കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായക സംഭാവനകൾ നൽകി. Kerala Blasters players rating vs Chennayin FC Isl 2024-25

Advertisement
Exit mobile version