കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച മുഖ്യ പരിശീലകൻ ആണ് ഇവാൻ വുകമനോവിക്. 2021-24 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഈ സെർബിയക്കാരന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഐഎസ്എൽ ഫൈനൽ കളിക്കുകയും ചെയ്തു. മൂന്ന് സീസണുകൾക്ക് ശേഷം ഇവാൻ വുകമനോവിക് ഒഴിഞ്ഞ തസ്തികയിലേക്ക് എത്തിയത് സ്വീഡിഷ് പരിശീലകനായ മിഖായേൽ സ്റ്റാറെ ആണ്. ഇപ്പോൾ, സീസൺ ആരംഭിച്ച വേളയിൽ
പരിശീലകർക്ക് ഒപ്പം ഉള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. മൂന്ന് വർഷം കൂടെ ഉണ്ടായിരുന്ന ഇവാൻ വുകമനോവിക്കിൽ നിന്ന് എന്ത് മാറ്റമാണ് പുതിയ പരിശീലകൻ ആയി എത്തിയ മിഖായേൽ സ്റ്റാറെ കൊണ്ടുവന്നത് എന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ രാഹുൽ കെപി-യും മുഹമ്മദ് ഐമനും പങ്കുവെച്ചത്. രണ്ടു പരിശീലകരുടെയും കളി ശൈലി
ഏറെക്കുറെ സമാനമാണ് എന്ന നിരീക്ഷണമാണ് മുഹമ്മദ് ഐമൻ നടത്തിയത്. “ഇവാനും സ്റ്റാഹ്രെയും ഏതാണ്ട് ഒരേ തരത്തിലുള്ള പരിശീലകരാണ്, രണ്ടുപേരും ഉയർന്ന പ്രസ്സിംഗ് ആവശ്യപ്പെടുന്നു,” മുഹമ്മദ് ഐമൻ ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, ഇരു പരിശീലകരും തമ്മിൽ വ്യത്യാസമുണ്ട് എന്ന അഭിപ്രായക്കാരനാണ് രാഹുൽ കെപി. തന്റെ വ്യക്തിപരമായ അനുഭവത്തിൽ, മിഖായേൽ സ്റ്റാഹ്രെക്ക് മുൻതൂക്കം നൽകുകയാണ് രാഹുൽ. “എന്നെ സംബന്ധിച്ചിടത്തോളം സ്റ്റാഹ്രെയും ഇവാനും തമ്മിൽ വലിയ വ്യത്യാസമുണ്ട്, മറ്റുള്ളവരെ കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ,
Rahul KP 🗣️ “For me there is big difference between Starhe & Ivan, I don't know about others. But when Mikael Stahre arrived he taught me many things & helped me. He always talks to me & support me.” @AsianetNewsML #KBFC pic.twitter.com/6nJSFDbl1P
— KBFC XTRA (@kbfcxtra) September 21, 2024
മിഖായേൽ സ്റ്റാഹ്രെ വന്നപ്പോൾ അദ്ദേഹം എന്നെ കുറെ കാര്യങ്ങൾ പഠിപ്പിക്കുകയും എന്നെ സഹായിക്കുകയും ചെയ്തു. അദ്ദേഹം എപ്പോഴും എന്നോട് സംസാരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നു,” ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ കെപി തന്റെ അനുഭവം പങ്കുവെച്ചു. എന്തുതന്നെയായാലും, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ്ബ് ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ എഴുതപ്പെട്ട പരിശീലകനാണ് ഇവാൻ വുകമനോവിക്, അതേസമയം മിഖായേൽ സ്റ്റാഹ്രെ മഞ്ഞപ്പടക്ക് ഒപ്പം ഉള്ള യാത്ര ആരംഭിച്ചിട്ടെ ഉള്ളൂ. Kerala Blasters Players Share Thoughts on Ivan Vukomanovic and Mikael Stahre