ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു പരാജയവും ബ്ലാസ്റ്റേഴ്സ് നേരിട്ടപ്പോൾ, ആദ്യ എവേ മത്സരത്തിൽ സീസണിൽ മികച്ച പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് ഗുവാഹത്തിയിൽ എത്തി. ഇന്ന് ടീം ഗുവാഹത്തിയിൽ പരിശീലനം നടത്തും. നാളെ (ഞായറാഴ്ച) സെപ്റ്റംബർ 29 വൈകിട്ട് 7:30-ക്കാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഉള്ള മത്സരത്തിന്റെ കിക്കോഫ്. മത്സരത്തിന്റെ മുന്നോടിയായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്സ് കോൺഫറൻസ് നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളുടെയും പ്രീ മാച്ച് പ്രസ്സ് കോൺഫറൻസിൽ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെക്കൊപ്പം
വ്യത്യസ്ത കളിക്കാരാണ് പങ്കെടുത്തത്. പഞ്ചാബിനെതിരായ മത്സരത്തിന് മുൻപായി ഇന്ത്യൻ വെറ്റെറൻ താരം പ്രീതം കോട്ടൽ പരിശീലകനൊപ്പം മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ എത്തിയപ്പോൾ, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ മിലോസ് ഡ്രിൻസിക് ആണ് പ്രസ് കോൺഫറൻസിന് എത്തിയത്. എന്നാൽ, ഇന്ന് (സെപ്റ്റംബർ 28) നടക്കാനിരിക്കുന്ന പ്രസ്സ് കോൺഫറൻസിൽ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെക്കൊപ്പം നോഹ സദോയ് ആയിരിക്കും പങ്കെടുക്കുക.
🔰KBFC head coach Mikael Stahre and Noah Sadaoui will attend the pre-match press conference on 28th September, 3:00pm ahead of their match against Northeast United FC#KBFC #ISL
— Rejin T Jays (@rejintjays36) September 26, 2024
ശനിയാഴ്ച വൈകിട്ട് 3:00 മണിക്കാണ് പ്രസ് കോൺഫറൻസ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ വിജയിച്ചതിനാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് നാളെ കളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നത്. സീസണിലെ ആദ്യ എവേ മത്സരം ആയതിനാൽ തന്നെ വലിയ മുന്നൊരുക്കങ്ങൾ ടീം നടത്തിയിട്ടുണ്ടാകണം. ഇക്കാര്യങ്ങൾ എല്ലാം മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിടാനാണ് പ്രസ്സ് കോൺഫറൻസ് നടത്തുന്നത്. Kerala Blasters pre-match press conference Sadaoui abd Stahre to share insights