ഒക്ടോബർ മാസത്തിൽ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ മാസത്തിൽ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈ കളികളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ആരാധകരുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ച കളിക്കാരനെയാണ് കെബിഎഫ്സി ഫാൻസ് പ്ലയെർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ, അവയിൽ
ഓരോ വിജയവും തോൽവിയും സമനിലയും ആയിരുന്നു ഫലം. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനസ്, ഘാന ഫോർവേഡ് ക്വാമി പെപ്ര, മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ, ഇന്ത്യൻ ഡിഫൻഡർ നവോച്ച സിംഗ് എന്നിവരാണ് 2024 ഒക്ടോബർ മാസത്തിലെ കെബിഎഫ്സി ഫാൻസ് പ്ലയെർ ഓഫ് ദി മന്ത് പുരസ്കാരത്തിനായുള്ള അവസാന 4 നോമിനേഷനുകൾ ആയി വന്നത്. ഇവരിൽ നിന്ന് ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകി തിരഞ്ഞെടുത്തിരിക്കുന്നത്,
കേരള ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ കരുത്തൻ ക്വാമി പെപ്രയെയാണ്. ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദൻസിനെതിരെ വിജയിച്ചപ്പോൾ, മത്സരത്തിൽ പെപ്ര ഗോൾ നേടിയിരുന്നു. ആരാധകരുടെ വോട്ടെടുപ്പിൽ 41.2% വോട്ടുകൾ ലഭിച്ചാണ് പെപ്ര കെബിഎഫ്സി ഫാൻസ് പ്ലയെർ ഓഫ് ദി മന്ത് (ഒക്ടോബർ) തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ ജീസസ് ജിമിനസിന് 37.6% വോട്ടുകൾ ലഭിച്ചപ്പോൾ, നവോച്ച സിംഗ്, വിബിൻ മോഹനൻ എന്നിവർ യഥാക്രമം 15.6%, 5.7% എന്നിങ്ങനെ വോട്ടുകൾ നേടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലേക്ക് വന്നാൽ, ഏറ്റവും ഒടുവിൽ കളിച്ച മൂന്ന് ഐഎസ്എൽ മത്സരങ്ങളിലും മഞ്ഞപ്പട പരാജയം നേരിടുകയാണ് ചെയ്തത്. ഇത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്. നിലവിൽ ഇന്റർനാഷണൽ ബ്രേക്കിന് ലീഗ് പിരിഞ്ഞിരിക്കുകയാണ്. നവംബർ 24-ന് കൊച്ചിയിൽ അയൽക്കാരായ ചെന്നൈയിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. വരുമത്സരങ്ങളിൽ വിജയം നേടി ലീഗിൽ തങ്ങളുടെ സ്ഥാനം ഉയർത്താനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമാക്കുന്നത്.
From the dazzling footwork to coming up clutch 👊🏻😮💨
— Kerala Blasters FC (@KeralaBlasters) November 13, 2024
Presenting Kwame Peprah the @batery_ai KBFC Fans' Player of the Month for October! 📈#KBFC #KeralaBlasters pic.twitter.com/qdsaobew0J
Summary: Kerala Blasters presenting Kwame Peprah the KBFC Fans’ Player of the Month for October