ആദ്യ പകുതിയിൽ ആറാടി കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫിനെതിരെ സമ്പൂർണ്ണ ആധിപത്യം

സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം നേടി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം ആദ്യപകുതി പിന്നിടുമ്പോൾ, മഞ്ഞപ്പട 6 ഗോളുകൾക്ക് മുന്നിൽ ആണ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഘാന സ്ട്രൈക്കർ ക്വാമി പെപ്രയിലൂടെ മത്സരത്തിന്റെ 6-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം 

നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. മൊറോക്കൻ ഫോർവേഡ് ഗോൾ നേടിയതിന് ശേഷം പിന്നീട്, മലയാളി താരം മുഹമ്മദ് ഐമന്റെ ഊഴം ആയിരുന്നു. 16-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തു. 20-ാം മിനിറ്റിൽ നോഹ സദോയ് മത്സരത്തിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോൾ കണ്ടെത്തി. കളി ആദ്യ ഇരുപത് മിനിറ്റ് പിന്നിട്ടപ്പോഴേക്കും നാല് ഗോളുകൾക്ക് മുന്നിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ്, 

Ads

അവിടം കൊണ്ട് നിർത്താൻ തീരുമാനിച്ചില്ല. 25-ാം മിനിറ്റിൽ വീണ്ടും സിഐഎസ്എഫിന്റെ ഗോൾ വല കുലുങ്ങി. ഇത്തവണ നവോച്ച സിംഗ് ആയിരുന്നു ഗോൾ സ്കോറർ. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച നവോച്ച, ഈ സീസണിൽ മഞ്ഞപ്പടക്കൊപ്പം പെർമനന്റ് കോൺട്രാക്ട് സൈൻ വച്ചിരുന്നു. നവോച്ചയുടെ സീസണിലെ ആദ്യ ഗോൾ കൂടിയാണ് ഇത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ 

സഹോദരന് പിന്നാലെ മുഹമ്മദ് അസ്ഹറും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തി. 44-ാം മിനിറ്റിൽ അസ്ഹർ നേടിയ ഗോളോട് കൂടി, കേരള ബ്ലാസ്റ്റേഴ്സ് 6-0 എന്ന നിലയിലായി. മത്സരത്തിന്റെ രണ്ടാം പകുതിയിലും ഇതേ പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ സാധിച്ചാൽ, മഞ്ഞപ്പടക്ക് അനായാസം ഗ്രൂപ്പ്‌ സി ചാമ്പ്യന്മാരായി ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം ഉറപ്പാക്കാം. Kerala Blasters scored six goals against CISF protectors in Durand Cup

Durand CupKerala BlastersNoah Sadoui