ശ്രീകണ്ഠീരവ കുലുക്കാൻ കൊമ്പന്മാർ റെഡി!! ബെംഗളൂരു വെല്ലുവിളി മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters seek redemption against Bengaluru FC in fierce ISL clash: കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ബംഗളുരു എഫ്സിക്കെതിരായ രണ്ടാം ഐഎസ്എൽ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 7 ശനിയാഴ്ച, ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത് പൊരിഞ്ഞ പോരാട്ടം ആണ്. ഇരു ടീമുകൾക്കും വലിയ ആരാധക ശക്തി ഉള്ളതിനാൽ, മൈതാനത്തിന് അകത്തും മൈതാനത്തിന് പുറത്തും ഈ മത്സരത്തിന് വീറും വാശിയും നിലനിൽക്കുന്നു. മാത്രമല്ല, ഈ മത്സരത്തിന്

മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ തങ്ങളുടെ ആദ്യ റിവേഴ്സൽ മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. നേരത്തെ ഇരു ടീമുകളും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ദയനീയ പരാജയം മഞ്ഞപ്പട വഴങ്ങിയിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നതിന്റെ പ്രതികാരം, ബംഗളുരുവിന്റെ മൈതാനത്ത് തീർക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഏറ്റവും ഒടുവിൽ, 

Ads

നവംബർ 28-നാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗോവക്ക് എതിരായ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ഒരാഴ്ചയിൽ അധികം കാലത്തെ വിശ്രമത്തിന് ശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മൈതാനത്ത് ഇറങ്ങുന്നത്. ഇത് കളിക്കാരുടെ റിഫ്രഷ്‌മെന്റിന് സഹായകരമായിട്ടുണ്ട്. തീർച്ചയായും അതിന്റെ ഫലം മൈതാനത്ത് കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ലീഗിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ, 

ബംഗളുരുവിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞനിന്നും ചിന്തിക്കാൻ പോലും ആകില്ല. ഈ ജയം ടീമിന്റെ ശക്തമായ തിരിച്ചുവരവിനും, ആരാധകർക്ക് പ്രതീക്ഷ നൽകുന്നതിനും ഉപകരിക്കും. അതേസമയം, നിലവിലെ പോയിന്റ് പട്ടിക പരിശോധിച്ചാൽ ബംഗളുരു രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും ആണ്. കളിച്ച പത്ത് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് അഞ്ചിലും പരാജയപ്പെട്ടപ്പോൾ, സമാന നിലയിൽ മത്സരങ്ങൾ കളിച്ച ബംഗളുരു, രണ്ട് കളികളിൽ മാത്രമാണ് തോൽവി അറിഞ്ഞത്. 

Bengaluru FCISLKerala Blasters