Site icon

രണ്ട് ഇന്ത്യൻ താരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ്, പകരം മോഹൻ ബഗാന് ഓഫർ സീനിയർ താരം

Kerala Blasters seek to strengthen squad with Indian players amid transfer deadline

പ്രീ-സീസണിലും തുടർന്ന് ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ് സ്റ്റേജിലും മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആദ്യമായി യഥാർത്ഥ പരീക്ഷണം നേരിട്ടത് ബംഗളൂരുവിനെതിരായ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആയിരുന്നു. പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാഹെക്ക്‌ കീഴിൽ മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയതെങ്കിലും, ആദ്യ പരീക്ഷണത്തിൽ സംഘം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഈ സാഹചര്യത്തിൽ

Advertisement

ടീമിൽ ഇനിയും മാറ്റങ്ങൾ വരുത്താനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഒരു വിദേശ സ്ട്രൈക്കറെയും പ്രതിപാദനരായ ആഭ്യന്തര താരങ്ങളെയും ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നു. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ തന്നെ, ട്രാൻസ്ഫർ ലോകത്ത് വേഗത വർദ്ധിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മോഹൻ ബഗാനിൽ നിന്ന്  

Advertisement

രണ്ട് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീതം കോട്ടലിനെ തിരിച്ചെടുക്കാൻ മോഹൻ ബഗാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അദ്ദേഹത്തിന് പകരമായി ദീപക് ടാൻഗ്രിയെ കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഈ ഓഫർ, മോഹൻ ബഗാൻ നിരസിച്ചു. ഇന്ത്യൻ സ്പോർട് ജേണലിസ്റ്റ് ആശിഷ് നെഗി റിപ്പോർട്ട് ചെയ്തത് പ്രകാരം, പ്രീതം കോട്ടലിന് പകരം യുവ താരങ്ങളായ അഭിഷേക് സൂര്യവൻശ്, 

Advertisement
Advertisement

സുമിത് രത്തി എന്നിവരെ ആണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ എങ്കിലും യുവ താരങ്ങളെ ലഭിക്കണം എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹം. എന്നാൽ, ഈ ഓഫറിനോടും പോസിറ്റീവ് റെസ്പോൺസ് നൽകാൻ മോഹൻ ബഗാൻ തയ്യാറായിട്ടില്ല. അതേസമയം, ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നും, സ്വാപ് ഡീൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹം എന്നും ജനലിസ്റ്റ് മാർക്കസ് മെർഗുൽഹാവോയും റിപ്പോർട്ട് ചെയ്തു. Kerala Blasters seek to strengthen squad with Indian players amid transfer deadline

Advertisement
Exit mobile version