ഇനി കളി മാറും !! മുൻ ഐഎസ്എൽ ചാമ്പ്യനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters signed pre contract with Amey Ranawade: ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ രണ്ടാമത്തെ സൈനിംഗ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ഒരു സൂപ്പർ ഡൊമസ്റ്റിക് സൈനിംഗ് ആണ് മഞ്ഞപ്പട നടത്തിയിരിക്കുന്നത്. മുംബൈ സിറ്റിയുടെ അമെയ് രണവദെയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്ക്‌ വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന 26-കാരനായ താരം 

കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ വലിയൊരു മുതൽക്കൂട്ടാകും. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്കിന്റെ അഭാവം പ്രകടമാണ്. ഇന്ത്യൻ റൈറ്റ് ബാക്ക് അമെയ് രണവദെയെ എത്തിക്കുന്നതിലൂടെ ബ്ലാസ്റ്റേഴ്സിന് ആ കുറവ് നികത്താൻ സാധിക്കും. മൂന്ന് വർഷത്തെ പ്രീ കോൺട്രാക്ടിൽ  ആണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സും അമെയ് രണവദെയും ഒപ്പ് വെച്ചിരിക്കുന്നത്. അതായത് ഒഡിഷയുമായുള്ള ലോൺ കോൺട്രാക്ട് ഈ സീസൺ അവസാനത്തിൽ അവസാനിക്കുന്ന സാഹചര്യത്തിൽ,

Ads

അടുത്ത സീസൺ മുതലാകും കേരള ബ്ലാസ്റ്റേഴ്സിന് ഈ മുംബൈ താരത്തിന്റെ സേവനം ലഭ്യമാവുക. മൂന്ന് വർഷത്തെ ദീർഘകാല കരാറിൽ ആണ് യുവ താരവുമായി ബ്ലാസ്റ്റേഴ്സ് ആയിരിക്കുന്നത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സ്വപ്നങ്ങൾ സമ്പന്നമാക്കുന്നു. നേരത്തെ, ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവ, മുംബൈ സിറ്റി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അമെയ് രണവദെ, 2020-21 സീസണിൽ ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈയുടെ ഭാഗമായിരുന്നു. 

ഐലീഗിൽ മോഹൻ ബഗാന് വേണ്ടിയും അമെയ് രണവദെ കളിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇന്ത്യ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ ഭാഗമായിട്ടുള്ള അമെയ് രണവദെ, സീനിയർ ടീമിലേക്കുള്ള കോൾ അപ്പിന് കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുന്നതിലൂടെ, ദേശീയ ടീമിലേക്ക് പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യത വർദ്ധിച്ചേക്കും. അതേസമയം, പുരോഗമിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ കളിക്കാരെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു.

Kerala Blasters have signed Mumbai City’s Amey Ranawade. The 26-year-old, who is currently on loan at Odisha FC in the Indian Super League, will be a great addition to the Kerala Blasters squad. The Kerala Blasters squad is currently lacking a proper right-back. By bringing in Indian right-back Amey Ranawade, the Blasters can fill that gap.

Amey RanawadeISLKerala Blasters