Site icon

ഡ്യുറണ്ട് കപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്ത്

Kerala Blasters squad for Durand Cup 2024 registered players

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ തായ്‌ലന്റിലെ പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീം കൊൽക്കത്തയിൽ എത്തിച്ചേർന്നു. ഡ്യുറണ്ട് കപ്പ് ടൂർണ്ണമെന്റ് ആണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും ഫാൻസ് ബേസ് ഉള്ള ക്ലബ്ബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ഈ ട്രോഫി വരൾച്ച നികത്താൻ ആണ് 

Advertisement

ഡ്യുറണ്ട് കപ്പ് ടൂർണമെന്റിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പിനുള്ള ഔദ്യോഗിക സ്ക്വാഡ് ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡ്യുറണ്ട് കപ്പിനായി ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാഹുൽ കെ പി, അഡ്രിയാൻ ലൂണ, നോഹ സദൗയ്, ഹോർമിപാം തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാവരും ടീമിൽ ഇടം പിടിച്ചപ്പോൾ, ടീം വിട്ട് പോകും എന്ന് അഭ്യൂഹം നിലനിൽക്കുന്ന വിദേശ സ്ട്രൈക്കർ 

Advertisement

ജോഷുവ സൊറ്റീരിയോയെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടി തിരിച്ചെത്താതിനാൽ ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രഭീർ ദാസ്, പുതിയ സൈനിങ്‌ ആയ ലാൽതൻമാവിയ എന്നിവരും കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിംഗ് ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേരാത്തതിനാൽ, അദ്ദേഹവും ഡ്യുറണ്ട് കപ്പ് സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സമയം അവശേഷിക്കുന്നുണ്ട്. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് (താൽക്കാലികം) Kerala Blasters squad for Durand Cup 2024 registered players
ഗോൾകീപ്പർമാർ: മുഹമ്മദ് അർബാസ്, നോറ ഫെർണാണ്ടസ്, സോം കുമാർ
ഡിഫൻഡർമാർ: മിലോഷ് ഡ്രിൻചിച്, സന്ദീപ് സിംഗ്, ഹോർമിപം, പ്രീതം കോട്ടാൽ, ഐബാൻ ഡോഹ്‌ലിംഗ്, മുഹമ്മദ് സഹീഫ്, നൗച്ച സിംഗ്
മിഡ്ഫീൽഡർമാർ: മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, യോഹെൻബ മെയ്റ്റി
ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, നോഹ സദൗയി, ക്വാം പെപ്ര, രാഹുൽ കെ.പി, ബ്രൈസ് മിറാൻഡ, ഇഷാൻ പണ്ഡിത, മുഹമ്മദ് അജ്സൽ, സഗോൽസെം ബികാഷ് സിംഗ്, സൗരവ്

Advertisement
Exit mobile version