സൂപ്പർ താരത്തിന് പരിക്ക് !! കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

ഐഎസ്എല്ലിൽ വിജയ വഴിയിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെതിരെ 3-0 ത്തിന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുന്നേ, ആശങ്ക ജനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. 

നേരത്തെ, മൊഹമ്മദൻസിനെതിരായ മത്സരത്തിന് മുന്നേ ഇതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭ്യമായിരുന്നില്ല. എന്നാൽ, മൊഹമ്മദൻസിനെതിരെ സ്‌ക്വാഡിൽ ജിമിനസ് ഇല്ലാതിരുന്നപ്പോഴാണ് അതിനുള്ള കാരണം ആരാധകർ തിരഞ്ഞത്. മത്സര ശേഷം ആണ് ജിമിനസിന് പരിക്ക് പറ്റിയതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മൊഹമ്മദൻസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിലാണ് സ്പാനിഷ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. 

Ads

ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് ധനഞ്ജയ് ഷെനോയ് റിപ്പോർട്ട് ചെയ്തത് പ്രകാരം, പരിശീലന സെഷനിൽ ജീസസ് ജിമിനസിന്റെ തുടയ്ക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. എംആർഐ സ്കാൻ നടത്തിയിട്ടുണ്ടെങ്കിലും, അതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ചയെങ്കിലും ജീസസ് ജിമിനസ് മൈതാനത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടിയാകും. 

നിലവിൽ 12 കളികളിൽ നിന്ന് 9 ഗോളുകൾ നേടിയ ജീസസ് ജിമിനസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോറർ ആണ്. മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് ഗോൾ സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജീസസ് ജിമിനസ്. അദ്ദേഹത്തിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ പരിക്ക് ഗുരുതരമാകരുത് എന്നാണ് ആരാധകരുടെ പ്രാർത്ഥന. ഡിസംബർ 29 ഞായറാഴ്ച ജംഷഡ്പൂരിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Kerala Blasters striker Jesus Jimenez suffered a suspected thigh injury

ISLJesus JimenezKerala Blasters