ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസന്റെ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ദിനത്തിലേക്ക് അടുക്കുമ്പോൾ, ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടിൽ 6 വിദേശ താരങ്ങൾ ഉണ്ട്. എന്നാൽ, ഇപ്പോൾ സ്പാനിഷ് സ്ട്രൈക്കർ
ജീസസ് ജിമിനെസിനെ സൈൻ ചെയ്തു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്ക്വാഡിൽ നിന്ന് ആരെ ഒഴിവാക്കും എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആകാംക്ഷ പടർന്നിരിക്കുന്നു. ഒരു വിദേശ സ്ട്രൈക്കർ കൂടി വരും എന്നും, നിലവിൽ സ്ക്വാഡിൽ ഉള്ള ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരുടെ ക്ലബ്ബിലെ ഭാവി സുരക്ഷിതമല്ല എന്നും മാനേജ്മെന്റ്
നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇരുവരുടെയും ഭാവി പരിശീലകൻ മൈക്കിൽ സ്റ്റാഹെ പ്രീ സീസൺ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും എന്നായിരുന്നു മാനേജ്മെന്റ് അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ സീസണ് സമാനമായി ഇത്തവണയും സീസൺ ആരംഭിക്കുന്നതിന് മുന്നേ പരിക്കേറ്റ സൊറ്റീരിയോ, ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതേസമയം, ഡ്യൂറൻഡ് കപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ ശ്രദ്ധേയമായ പ്രകടനമാണ് പെപ്ര നടത്തിയിരിക്കുന്നത്.
After signing Jesús Jiménez, Kerala Blasters are trying to sign one more Indian player before the transfer window shuts. They’ve decided to keep Kwame Peprah for this season and are trying to offload Jaushua Sotirio. #ISL #IndianFootball
— Ashish Negi (@7negiashish) August 29, 2024
ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് ആശിഷ് നെഗി റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സ് പെപ്രയെ നിലനിർത്തുകയും, സൊറ്റീരിയോയെ ഒഴിവാക്കുകയും ചെയ്യും. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ നിരീക്ഷകരായ റെജിൻ ടി ജെയ്‌സ് റിപ്പോർട്ട് ചെയ്തത്, ട്രാൻസ്ഫർ മാർക്കറ്റിന്റെ അവസാന ദിവസം പെപ്ര കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും എന്നാണ്. അതേസമയം, സൊറ്റീരിയോയെ റിലീസ് ചെയ്തും, പെപ്രയെ ലോണിന് നൽകിയും കേരള ബ്ലാസ്റ്റേഴ്സ് പുതിയ രണ്ടു താരങ്ങളെയാണ് ടീമിൽ എത്തിക്കുക എന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. Kerala Blasters transfer conundrum Sotirio or Peprah to make way
The beauty of the transfer market is in the finals days. Kwame Peprah could leave KBFC in the last days of the transfer market. There are too many things to get sorted out for "EVERYTHING TO FALL IN PLACE" within a very short span. This could go any way🤜#KBFC pic.twitter.com/Omxdb70ZQV
— Rejin T Jays (@rejintjays36) August 29, 2024