സെപ്റ്റംബർ 13-ന് ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് ഇപ്പോഴും അന്തിമമായിട്ടില്ല. വിദേശ താരങ്ങളുടെ കോട്ട കേരള ബ്ലാസ്റ്റേഴ്സ് പൂർത്തീകരിച്ചെങ്കിലും, പരിചയസമ്പന്നരും പ്രതിപാദനരുമായ ഇന്ത്യൻ താരങ്ങളെ എത്തിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ജാലകത്തിൽ പരാജയപ്പെടുന്നതായി ആണ് കണ്ടത്. ഒന്നിലധികം ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ്
ശ്രമങ്ങൾ നടത്തിയെങ്കിലും, അതെല്ലാം പൂർത്തിയാകാതെ പോവുകയായിരുന്നു. ഇക്കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അതിയായ ആഗ്രഹം പ്രകടിപ്പിച്ചത്, മോഹൻ ബഗാന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ ദീപക് ടാൻഗ്രിക്ക് വേണ്ടിയായിരുന്നു. പ്രീതം കോട്ടലിനെ തിരികെ എടുക്കാൻ മോഹൻ ബഗാന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാൻ നേരത്തെ അവർ തയ്യാറായിരുന്നില്ല. എന്നാൽ, ഇപ്പോൾ
ട്രാൻസ്ഫർ ജാലകം അവസാനിച്ചതിന് ശേഷവും, തനിക്ക് മോഹൻ ബഗാനിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം പ്രീതം കോട്ടൽ പ്രകടിപ്പിക്കുന്നു എന്ന് വിവിധ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തങ്ങളുടെ മുൻ ക്യാപ്റ്റനെ തിരികെ കൊണ്ടുവരാൻ മോഹൻ ബഗാനും താൽപ്പര്യമുണ്ട്. ഇതിനായി കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത് ഭീമൻ ട്രാൻസ്ഫർ തുകയാണ്, അല്ലാത്തപക്ഷം തങ്ങൾ ആവശ്യപ്പെടുന്ന
Update : Mohun Bagan Super Giant set to mutually terminate contract with Deepak Tangri . So as Kerala Blasters with Pritam Kotal .
— Sohan Podder (@SohanPodder2) September 2, 2024
A swap is on the cards ! #ISL #Indianfootball #MBSG #KBFC #TransferUpdates
കളിക്കാരനെ വിട്ടുതരണം എന്നാണ് മഞ്ഞപ്പടയുടെ ആവശ്യം. ഇന്ത്യൻ ഫുട്ബോൾ വിദഗ്ധനായ സോഹൻ പോഡർ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഇപ്പോൾ ദീപക് ടാൻഗ്രിയും മോഹൻ ബഗാനും പരസ്പര ധാരണയോടെ കോൺട്രാക്ട് അവസാനിപ്പിക്കാൻ ഒരു മുഖയാണ്. ഇത് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള ധാരണയുടെ പുറത്ത് ആണ് എന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അടുത്ത മണിക്കൂറിൽ തന്നെ പ്രീതം കോട്ടൽ – ദീപക് ടാൻഗ്രി സ്വാപ്പ് ഡീൽ പ്രതീക്ഷിക്കാം. Kerala Blasters transfer saga Pritam Kotal Deepak Tangri swap deal on the cards