കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണ് മുന്നോടിയായി ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അടി യന്ത്രമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോൾ അടിക്കാൻ പ്രാപ്തനായ ഒരു വിദേശ സ്ട്രൈക്കറെ
കേരള ബ്ലാസ്റ്റേഴ്സ് തകൃതിയിൽ അന്വേഷിക്കുന്നത്. വിവിധ സോഴ്സുകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു യൂറോപ്യൻ സ്ട്രൈക്കറെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതേസമയം, ഈ സാധ്യതയിലേക്ക് ഒന്നിലധികം പേരുകൾ അഭ്യൂഹങ്ങളായി പടരുന്നു. ഇക്കൂട്ടത്തിൽ, മാക്സിമസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സെർബിയൻ സ്ട്രൈക്കർ ഡിജാൻ ജോർജിജെവിക്കിനെ സൈൻ ചെയ്യാൻ
ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. 30-കാരനായ ഡിജാൻ ജോർജിജെവിക്ക്, കഴിഞ്ഞ സീസണിൽ സെർബിയൻ ക്ലബ്ബ് ആയ ഒഎഫ്കെ ബിയോഗ്രാഡിന് വേണ്ടിയാണ് കളിച്ചത്. ഇപ്പോൾ താരം ഫ്രീ ഏജന്റ് ആയി തുടരുകയാണ്. 3.2 കോടി രൂപയാണ് താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ. സെർബിയക്ക് വേണ്ടി അണ്ടർ 19 ദേശീയതലത്തിൽ കളിച്ചിട്ടുള്ള ഡിജാൻ ജോർജിജെവിക്കുമായി കേരള ബ്ലാസ്റ്റേഴ്സ് സംസാരിച്ചു എന്നും
ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോക്ക് വീണ്ടും പരിക്കേറ്റത്തോടെ, താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ ഭാവി ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഫോറിൻ സ്ട്രൈക്കർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. Kerala Blasters transfer target Serbian striker Dejan Georgijevic