Site icon

പുതിയ സീസൺ, പുതിയ നിറങ്ങൾ!! ഐഎസ്എൽ 2024/25 സീസൺ തേർഡ് കിറ്റ് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters unveil orange and white third kit for ISL 202425 season

2024/25 സീസണിലേക്കുള്ള എല്ലാ കിറ്റുകളും അവതരിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ ഹോം, എവേ കിറ്റുകൾ പുറത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ തങ്ങളുടെ തേർഡ് കിറ്റും അനാവരണം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, മഞ്ഞ ജേഴ്സിയിൽ നീല സ്ട്രിപ്പുകൾ വരുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം കിറ്റ്. നീല നിറത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 

Advertisement

എവേ ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോൾ, അവതരിപ്പിച്ചിരിക്കുന്ന തേർഡ് കിറ്റ് മുൻകാലങ്ങളിൽ നിന്ന് എല്ലാം വലിയ വ്യത്യാസം അവതരിപ്പിക്കുന്നു. മുൻ സീസണുകളിൽ എവേ – തേർഡ് കിറ്റുകളായി മഞ്ഞയും നീലയും കൂടാതെ ബ്ലാക്ക്, ഗോൾഡ് & വൈറ്റ് തുടങ്ങിയ വ്യത്യസ്ത കളർ കോമ്പിനേഷനുകൾ കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചിട്ടുണ്ട്. സമാനമായി ഇത്തവണയും ഒരു പുതിയ പരീക്ഷണമാണ് ക്ലബ്ബ് നടത്തിയിരിക്കുന്നത്. ഓറഞ്ച് & വൈറ്റ് കോമ്പിനേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 

Advertisement

ഇത്തവണത്തെ തേർഡ് കിറ്റ്. മുഹമ്മദ് ഐമൻ, മുഹമ്മദ്‌ സഹീഫ്, മുഹമ്മദ്‌ അസ്ഹർ, വിബിൻ മോഹനൻ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തേർഡ് കിറ്റ് അവതരിപ്പിച്ചത്. റേയർ ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. മേദാ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷർട്ട് സ്പോൺസർ. പോളികാബ് സ്ലീവ് സ്പോൺസർ ആയപ്പോൾ, ഫ്രീമാൻസ് ആണ് ചെസ്റ്റ് സ്പോൺസർ. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സികൾ ആരാധകർക്കും ലഭ്യമായി തുടങ്ങി. 

Advertisement
Advertisement

സെപ്റ്റംബർ 13-നാണ് ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നത്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7മണിക്കാണ് മത്സരം ആരംഭിക്കുക. തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണ് തുടക്കം കുറിക്കുമ്പോൾ, അത് മലയാളി ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷവും ആവേശവും നൽകുന്നതാണ്. Kerala Blasters unveil orange and white third kit for ISL 2024/25 season

Advertisement
Exit mobile version