Site icon

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024-25 സീസൺ സ്‌ക്വാഡ് പ്രഖ്യാപിച്ചു, വിദേശ കളിക്കാരുടെ അന്തിമ പട്ടിക

Kerala Blasters unveiling ISL 2024-25 season squad

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (സെപ്റ്റംബർ 15) ഐഎസ്എൽ 2024/25-ലെ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. മലയാളികൾ തിരുവോണം ആഘോഷിക്കുന്ന ഈ ദിവസം, ഫുട്ബോൾ പ്രേമികൾക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി 

Advertisement

ഇന്ത്യൻ സൂപ്പർ ലീഗ് 11-ാം പതിപ്പിനുള്ള ഔദ്യോഗിക സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയുടെ അവസാന 6 വിദേശ താരങ്ങൾ ആരൊക്കെ ആകും എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ സംശയം ഉണ്ടായിരുന്നു. നിലവിൽ 7 ഫോറിൻ താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ട്. എന്നാൽ, ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വാ സൊറ്റീരിയോയെ ഐഎസ്എൽ 2024/25 കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ, 

Advertisement

ഡ്രിൻസിക്, ലൂണ, നോഹ, കോഫ്, ജിമിനസ്, പെപ്ര എന്നിവർ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വിദേശ താരങ്ങൾ. സൊറ്റീരിയോയെ കൂടാതെ രണ്ട് കളിക്കാരെ കൂടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കൂട്ടത്തിൽ മലയാളി ഡിഫൻഡർ ബിജോയ്‌ വർഗീസും ഉൾപ്പെടുന്നു. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ ബിജോയ് വർഗീസ്, കഴിഞ്ഞ സീസണിൽ ഇന്റർ കാശിയിലേക്ക് ലോണിൽ പോയിരുന്നു. 

Advertisement
Advertisement

പിന്നീട്, ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവന്ന ഈ തിരുവനന്തപുരംകാരൻ, മഞ്ഞപ്പടക്കൊപ്പം പ്രീസീസൺ ചെലവഴിച്ചിരുന്നു. എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. യുവ ഇന്ത്യൻ താരം കൊറോ സിംഗ് ആണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉൾപ്പെടാത്ത മറ്റൊരു താരം. ഈ കളിക്കാരുടെ ഭാവി എന്താകും എന്നതിൽ വ്യക്തതയില്ല. മറ്റു ടീമുകളിലേക്ക് ലോണിൽ ചേക്കേറാനും റിസർവ് ടീമിലേക്ക് മാറാനും സാധ്യതയുണ്ട്. Kerala Blasters unveiling ISL 2024-25 season squad

Advertisement
Exit mobile version