Site icon

“എനിക്ക് അവരോട് ബഹുമാനം തോന്നുന്നു” പ്ലയർ ഓഫ് ദി മാച്ച് നോഹ സാദോയ് സംസാരിക്കുന്നു

Kerala Blasters vs CISF Protectors Durand Cup player of the match Noah Sadaoui speaks

കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ വീണ്ടും ഒരു മിന്നും വിജയം സ്വന്തമാക്കിയപ്പോൾ, ഗോൾ വേട്ടയിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് നോഹ സദോയ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ സദോയ്, ഇതുവരെ 3 മത്സരങ്ങൾ ആണ് ടീമിനൊപ്പം കളിച്ചിരിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാട്രിക് നേട്ടം കൈവരിച്ചിരിക്കുന്നു. ഇന്ന് നടന്ന സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തിൽ 

Advertisement

കേരള ബ്ലാസ്റ്റേഴ്സ് 7-0 ത്തിന് വിജയിച്ചപ്പോൾ മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരിക്കുന്നത് നോഹ സദോയ് ആണ്. നേരത്തെ, മുംബൈ സിറ്റിക്കെതിരെ 8-0 ത്തിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും നോഹ സദോയ് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. ഇതോടെ ഈ ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ ആണ് നോഹ സദോയ് നേടിയിരിക്കുന്നത്. പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതിന് പിന്നാലെ 

Advertisement

പോസ്റ്റ്‌ മാച്ച് പ്രസന്റേഷനിൽ നോഹ സദോയ് തന്റെ സഹതാരങ്ങൾക്ക് നന്ദി അറിയിച്ചു. ഇതൊരു അനുഗ്രഹമായി കരുതുന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെയും തന്റെ ഹാട്രിക് പ്രകടനത്തെയും നോഹ സദോയ് വിശേഷിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ സാധിച്ചതും, ലഭ്യമായ അവസരങ്ങൾ മുതലെടുക്കാൻ ആയതും ടീമിന്റെ വിജയത്തിൽ നിർണായകമായി എന്നും, ഇക്കാര്യത്തിൽ തന്റെ സഹതാരങ്ങളോട് തനിക്ക് അഭിമാനം തോന്നുന്നു എന്നും നോഹ സദോയ് പറഞ്ഞു. 

Advertisement
Advertisement

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ പരിശീലകൻ വഹിച്ച പങ്കും വളരെ വലുതാണ് എന്ന് നോഹ സദോയ് കൂട്ടിച്ചേർത്തു. പുതിയ ക്ലബ്ബിനൊപ്പം തുടക്കത്തിൽ തന്നെ മികച്ച പ്രകടനം നടത്തി മുന്നേറുന്ന നോഹ സദോയ്, സീസൺ മുഴുവനും ഈ ഫോം തുടരുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. വലിയ പ്രതീക്ഷയാണ് ഈ താരത്തിൽ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വച്ചുപുലർത്തുന്നത്. തന്നിൽ അർപ്പിച്ച വിശ്വാസം നോഹ സദോയ് ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. Kerala Blasters vs CISF Protectors Durand Cup player of the match Noah Sadaoui speaks

Advertisement
Exit mobile version