ഡ്യുറണ്ട് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരം, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പിലെ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയാണ് നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റങ്ങളോടുകൂടിയാണ് ഈ മത്സരത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച പ്രതിരോധ ലൈനപ്പിൽ 2 മാറ്റങ്ങൾ 

കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയിട്ടുണ്ട്. സെന്റർ ബാക്ക് ഹോർമിപാമിന് പകരം പ്രീതം കോട്ടൽ ആണ് ഇന്ന് കളിക്കുന്നത്. അതുപോലെ ലെഫ്റ്റ് ബാക്ക് ഐബാൻ ഡോഹ്ലിംഗിന് പകരം നവോച്ച സിംഗ് ഇന്നത്തെ മത്സരത്തിനായുള്ള സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടി. മധ്യനിരയിൽ കഴിഞ്ഞ മത്സരങ്ങൾ കളിച്ച ഡാനിഷ് ഫാറൂഖിന് പകരം മുഹമ്മദ് അസ്ഹർ ആണ് ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്നത്. മുഹമ്മദ് ഐമനും  

Ads

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വിദേശ താരങ്ങളിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണാ, നോഹ സദോയ്, ക്വാമി പെപ്ര, മിലോസ് ഡ്രിൻസിക് എന്നിവർ ഇന്നത്തെ മത്സരം കളിക്കുന്നു. സോം കുമാർ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത്. ഡിഫൻഡർ മുഹമ്മദ് സഹീഫ്, മിഡ്ഫീൽഡർ ഫ്രഡ്ഢി എന്നിവരും ഇന്നത്തെ മത്സരത്തിലെ ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുന്നു. 

മലയാളി താരങ്ങളായ മുഹമ്മദ് അജ്സൽ, ശ്രീക്കുട്ടൻ, ഗോൾകീപ്പർ നോറ ഫെർണാണ്ടസ്, ഡിഫൻഡർമാരായ സന്ദീപ് സിംഗ്, ഹോർമിപാം, ബ്രയ്സ് മിറാന്റ, യോഹെൻബ, ഡാനിഷ് ഫാറൂഖി, സൗരവ് എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ ബെഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പിലെ മുന്നോട്ടുള്ള അനായാസമായ യാത്രയ്ക്ക് ഇന്നത്തെ മത്സരത്തിൽ വലിയ മാർജിനിൽ ഉള്ള വിജയം അനിവാര്യമാണ്. Kerala Blasters vs CISF Protectors lineup Durand Cup

Durand CupISLKerala Blasters