Site icon

നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ്

Kerala Blasters vs Hyderabad FC lineup

Kerala Blasters vs Hyderabad FC lineup: ഹൈദരാബാദിനെതിരായ ഹോം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഒന്നിലധികം മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് കാർഡ് മൂലം സസ്പെൻഷനിൽ ആയ ക്വാമി പെപ്രക്ക്‌ പകരം യുവ ഇന്ത്യൻ താരം കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചു. കൊറോക്കൊപ്പം

Advertisement

ജീസസ് ജിമിനസ്, മുഹമ്മദ്‌ ഐമാൻ എന്നിവർക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ ചുമതല നൽകിയിരിക്കുന്നത്. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടം പിടിക്കാതിരുന്ന മുഹമ്മദ്‌ ഐമാൻ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, അലക്സാണ്ടർ കോഫ്, വിബിൻ മോഹനൻ എന്നിവർ കളിക്കും. ക്വാമി പെപ്രക്ക്‌ പകരം ആദ്യ ഇലവനിൽ വിദേശ താരമായി സെന്റർ ബാക്ക് മിലോസ് ഡ്രിൻസിക് ഇടം പിടിച്ചു.

Advertisement

മിലോസിനൊപ്പം ഹോർമിപാം, സന്ദീപ് സിംഗ്, നവോച്ച എന്നിവരാണ് പ്രതിരോധത്തിൽ അണിനിരക്കുന്നത്. സോം കുമാർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കും. അതേസമയം, പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങൾ നഷ്ടമായ ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേർഡ് നോഹ സദോയ് സ്ക്വാഡിൽ തിരിച്ചെത്തി. ബെഞ്ചിൽ ആണ് അദ്ദേഹം ആരംഭിക്കുന്നതെങ്കിലും, രണ്ടാം പകുതിയിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ കെപി, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, പ്രീതം കോട്ടൽ, യോയ്ഹെൻബ, നോറ ഫെർണാണ്ടസ്, മുഹമ്മദ്‌ സഹീഫ് എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ബെഞ്ചിൽ ഇടംപിടിച്ചു.

Advertisement
Advertisement
Advertisement
Exit mobile version