Site icon

കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച മൂന്ന് നീക്കങ്ങൾ, ബംഗളൂരുവിനെതിരെ മൈക്കിൾ സ്റ്റാഹ്രെ ഇത് ആവർത്തിക്കുമോ

Key takeaways from Kerala Blasters victory over Mohammedan

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ ആറാമത്തെ മാച്ച് വീക്ക് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഒപ്പം, അവസാന മത്സരത്തിൽ ജയം കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സും. അഞ്ചാം മാച്ച് വീക്കിൽ മൊഹമ്മദൻ സ്പോർട്ടിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം, ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. മുൻ മത്സരങ്ങളിൽ നിന്ന് ധാരാളം മാറ്റങ്ങളും പരീക്ഷണങ്ങളുമായാണ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അവ ടീമിനെ കളിക്കളത്തിൽ വളരെയധികം സഹായിച്ചു. നിർണായകമായ അടുത്ത മത്സരത്തിലേക്ക്

Advertisement

ടീം നീങ്ങുമ്പോൾ, കഴിഞ്ഞ മത്സരത്തിൽ നിന്നും മനസിലാക്കിയ ചില പാഠങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്ലസ്റ്റേഴ്സിൽ സ്റ്റാറെ നടത്തിയ ഒരു പരീക്ഷണമായിരുന്നു ലോകമെമ്പാടും ഡബിൾ പിവട്ട് എന്ന് പരക്കെ വിളിക്കപ്പെടുന്ന ഈ സിസ്റ്റം. സെന്റർ ഡിഫെൻസേഴ്‌സിന്റെ മുന്നിലായി, അറ്റാക്കിങ് മിഡ്ഫീൽഡറുടെ തൊട്ട് താഴെ രണ്ട് സെൻട്രൽ മിഡ്ഫീൽഡർമാരെ ഡിഫൻസീവ് മിഡ്ഫീൽഡറുടെ ജോലിക്കായി നിയോഗിക്കും. ഈ ജോലിയായിരുന്നു ഇന്നലെ വിബിനും അസ്‌ഹറിനും രണ്ടാംപകുതിയിൽ ഡാനിഷിനും ഉണ്ടായത്. ആദ്യ പകുതിൽ ഇറങ്ങിയ അസ്ഹറിന് പക്ഷെ, മത്സരത്തിൽ കാര്യമായ സ്വാധീനം രൂപപ്പെടുത്താൻ കഴിഞ്ഞില്ല.

Advertisement

രണ്ടാം പകുതിയിലെത്തിയ ഡാനിഷ് ഫാറൂഖ്, മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മറ്റൊന്ന്, കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ കൂടുതൽ നിർണായകമാകുകയാണ് ഘാന താരം ക്വമെ പെപ്രയുടെ സാന്നിധ്യം. കഴിഞ്ഞ സീസണിൽ ആകെ രണ്ട് ഗോൾ നേടിയ പെപ്ര, ഇത്തവണ ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നിന്നും ആ നേട്ടം കരസ്ഥമാക്കി. മാത്രമല്ല, രാഹുലിനെ പിൻവലിച്ച് പെപ്രയെ ആക്രമണത്തിനിറക്കിയപ്പോൾ, കളത്തിലുണ്ടായിരുന്ന നോഹയുടെയും ലൂണയുടെയും ജീസാനിന്റെയും പ്രകടനം മെച്ചപ്പെട്ടു. രണ്ട് സ്‌ട്രൈക്കർമാർ കളത്തിലെത്തിയപ്പോൾ ഫോർമേഷനിൽ വന്ന മാറ്റം എതിർ ടീമിന്റെ പ്രതിരോധത്തിനും തലവേദനയുണ്ടാക്കി.

Advertisement
Advertisement

അവസാനമായി, മൊഹമ്മദൻസിനെതിരായ മത്സരത്തിൽ നിർണായകമായ മാറ്റങ്ങളായിരുന്നു അറുപത്തിനാലാം മിനിറ്റിൽ സംഭവിച്ചത്. മത്സരത്തിന്റെ ഗതിമാറിയത് അവിടെ നിന്നാണ്. രാഹുൽ കെപിയെ പിൻവലിച്ച് ക്വമെ പെപ്ര കളത്തിലെത്തുന്നു. കോഫിന് പകരക്കാരനായി ഹോർമിപാമും കളത്തിലെത്തി. തുടർന്നുള്ള മിനിറ്റുകളിൽ, പ്രീതം കൊട്ടലും ഹോർമിപാമും സെന്റർ ഡിഫെൻസിലും നോച്ചയും സന്ദീപും പാർശ്വങ്ങളിലും ഭാഗമായ ഇന്ത്യൻ താരങ്ങൾ മാത്രം അടങ്ങുന്ന ഒരു പ്രതിരോധ നിര രൂപപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. Key takeaways from Kerala Blasters victory over Mohammedan

Advertisement
Exit mobile version