കേരള ബ്ലാസ്റ്റേഴ്സ് എലൈറ്റ് ലിസ്റ്റിൽ ഇടം നേടി കോറൂ സിംഗ്, ഐഎസ്എൽ റെക്കോർഡ്

Korou Singh joins the elite list of Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ സെൻസേഷൻ ആയി മാറിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോറൂ സിംഗ് തനൗജം. അരങ്ങേറ്റ ഐഎസ്എൽ മത്സരത്തിൽ തന്നെ ഒരു അസിസ്റ്റ് നൽകി, ഐഎസ്എൽ ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് കോറൂ സിംഗ് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന്റെ എലൈറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഈ 18-കാരൻ. 

പതിനെട്ട് വയസ്സിൽ ഐഎസ്എല്ലിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് അസിസ്റ്റുകൾ കോറൂ സിംഗ് ഇതിനോടകം നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഒഡിഷക്ക് എതിരെ നടന്ന മത്സരത്തിൽ ഒരു അസിസ്റ്റ് നൽകിയതോടെ, ലീഗ് ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസണിൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകുന്ന ഇന്ത്യൻ താരങ്ങളുടെ നിരയിൽ ജെസ്സൽ കാർണെറ്ക്കും സീമിൻലെൻ ഡൗങ്കലുമൊപ്പം ഒന്നാമത് എത്തിയിരിക്കുകയാണ് കോറൂ സിംഗ്. അതെ, ചരിത്രമെഴുതുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോറൂ സിംഗ് തനൗജം.

Ads

ഐഎസ്എല്ലിൽ ഈ സീസണിലെ ആദ്യത്തെ ആറ് മത്സരങ്ങൾക്ക് ശേഷമാണ് മണിപ്പൂരി യുവസെൻസേഷൻ ടീമിനോപ്പം ചേരുന്നത്. തുടർന്ന്, വലത് വിങ്ങിൽ തന്റേതായ സ്ഥാനവും കണ്ടെത്തി. കൊച്ചിയിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഓരോ അസിസ്റ്റ് വീതം അദ്ദേഹം നൽകി എന്നത് ശ്രദ്ധേയമാണ്. 2018-19 സീസണിൽ സീമിൻലെൻ ഡൗങ്കൽ, 2019-20 സീസണിൽ ജെസ്സൽ കാർണെറോ എന്നിവരാണ് ഇതിന് മുൻപ് ഒരു സീസണിൽ നാല് അസിസ്റ്റുകൾ നേടിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിവാഗ്ദാനമാണ് കോറൂ സിംഗ് എന്ന് പരിശീലകൻ ടിജി പുരുഷോത്തമൻ അടിവരയിട്ട് പറഞ്ഞു. “തീർച്ചയായും, ക്ലബ് ക്ലബ് ഐ‌എസ്‌എല്ലിലേക്കും ദേശീയ ടീമിലേക്കും മറ്റുമായി ധാരാളം യുവതാരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അത് തുടരുന്നു. കോറോ സിംഗ് മാത്രമല്ല, ടീമിലെ ഓരോ കളിക്കാരനും അവർ ചെയ്യേണ്ടത് ചെയ്യണം. ഒരു ടീം എന്ന നിലയിൽ അവർ അത് ചെയ്യുന്നു. വരും ദിവസങ്ങളിൽ നമ്മൾ കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കാം.” 3 അസിസ്റ്റുകൾ വീതം നേടിയ ജാക്കിചന്ത്‌ സിംഗ് (2017-18), സഹൽ അബ്ദുൽ സമദ് (2020-21), പുട്ടിയ (2021-22) എന്നിവരാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 

Korou Singh joins the elite list of Kerala Blasters Indian assist providers. Korou Singh delivered a defence-splitting through ball to Peprah, setting up the crucial equalizer in the 60th minute. He was a constant threat on the right flank, showcasing sharp movements, quick feet, and exquisite footwork. With this assist, the teenage winger has now registered four assists for Kerala Blasters FC—the joint-most by any Indian player in a single season for the Blasters in ISL history, alongside Seiminlen Doungel (2018-19) and Jessel Carneiro (2019-20). Notably, Singh has assisted in each of his four starts at the Jawaharlal Nehru Stadium in Kochi, with all his ISL assists coming at this venue.

ISLKerala BlastersKorou Singh