kunchako Boban Fondling Saranya Mohan’s Daughter: മലയാളികളുടെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയത് ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ്. ഈ ചിത്രം വാൻ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ്. ട്രാഫിക് മുതൽ ഇങ്ങോട്ട് വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമെല്ലാം അടിപൊളിയായി ചെയ്ത് തന്റെ ചോക്ലേറ്റ് ഹീറോയെന്ന പഴയ ഇമേജ് മാറ്റാൻ കുഞ്ചാക്കോ ബോബന് സാധിച്ചു.
ഏറ്റവുമൊടുവിൽ അദ്ദേഹം നായകനായ “ന്നാ താൻ കേസ് കൊടു” എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിലീസിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ ഒറ്റ ഡാൻസ് കൊണ്ട് ചിത്രത്തിന്റെ ഹൈപ്പ് ഉയർന്നതും നമ്മൾ കണ്ടതാണ്. പ്രായം കൂടും തോറും ഗ്ലാമർ കൂടി വരുന്ന താരമാണ് കുഞ്ചാക്കോ ബോബൻ എന്നാണ് ആരാധകർ സ്നേഹത്തോടെ കളി പറയാറ്. തൊണ്ണൂറുകളിൽ അനിയത്തിപ്രാവ് ഉണ്ടാക്കിയ ഓളം മറ്റൊന്ന് തന്നെ ആയിരുന്നു. അന്നത്തെ സൂപ്പർ ജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഫാസിൽ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് അന്നത്തെ യുവാക്കൾക്കിടയിൽ വലിയൊരു ഹരം ആയിരുന്നു.
അന്നത്തെ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമായ അനിയത്തിപ്രാവിൽ സുധിയുടെയും മിനിയുടെയും റൊമാൻസും സുധിയുടെയും സുഹൃത്തുക്കളുടെയും ഫ്രണ്ട്ഷിപ്പും കുടുംബബന്ധത്തിന്റെ പവിത്രതയും എല്ലാം പറയുന്ന അനിയത്തിപ്രാവ് പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സിനിമയാണ് ഇന്നും. മലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട താരമായ ശരണ്യ മോഹന്റെ ആദ്യ ചിത്രം ഈ അനിയത്തിപ്രാവ് ആണെന്നത് മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. ബാലതാരമായാണ് ശരണ്യ ചിത്രത്തിൽ അഭിനയിച്ചത്. ഇന്നിപ്പോൾ മലയാളത്തിലും തമിഴിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഒരു നായിക താരമാണ് ശരണ്യ.
kunchako Boban Fondling Saranya Mohan’s Daughter
വിവാഹം കഴിഞ്ഞു കുട്ടികളും ഒക്കെയായി കഴിയുകയാണ് ശരണ്യ ഇപ്പോൾ. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ മീറ്റിങ്ങിൽ വെച്ച് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനെ നേരിൽ കണ്ട ശരണ്യയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ശരണ്യയുടെ മകളെ എടുത്ത് പൊക്കി കൊഞ്ചിക്കുന്ന കുഞ്ചാക്കോ ബോബൻ പറയുന്നത്. ഇവളേം പണ്ട് ഇങ്ങനെ എടുത്ത് പൊക്കിയിട്ടുണ്ട് ചേട്ടാ ആയിരുന്നന്ന് എന്നാണ്. ഇത്ര വർഷം കഴിഞ്ഞു അനിയത്തിപ്രാവ് കഴിഞ്ഞിട്ട് എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്നും ഇപ്പോഴും കുഞ്ചാക്കോ ബോബൻ അതെ ഗ്ലാമറിൽ തന്നെ ആണെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.