Site icon

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഗോൾ സംഭാവകൻ, ക്വാമി പെപ്ര സെൻസേഷൻ

Kwame Peprah has most goal contribution for Kerala Blasters in 2024

കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചപ്പോൾ, മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയാ ഗോൾ നേടിയത് ക്വാമി പെപ്രയാണ്. മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആദ്യം ഗോൾ നേടുകയും, തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് സമനില ഗോൾ കണ്ടെത്തുകയും ആയിരുന്നു. ഒടുവിൽ മത്സര സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ 

Advertisement

സ്കോർ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിൽ (പഞ്ചാബിനെതിരെ) സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ പകരക്കാരനായി ആണ് മൈതാനത്ത് എത്തിയത്. കളിയുടെ 75-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമ്മിനസിന് പകരം ഘാന ഇന്റർനാഷണൽ കളത്തിൽ എത്തിയപ്പോൾ, അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് വീര്യം കൂട്ടി. തുടർച്ചയായുള്ള ആക്രമണങ്ങളുടെ ഫലമായി

Advertisement

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ക്വാമി പെപ്ര തന്റെ കരിയറിലെ മൂന്നാമത്തെ ഐഎസ്എൽ ഗോൾ നേടി. കഴിഞ്ഞ സീസണിൽ 12 ഐഎസ്എൽ മത്സരങ്ങൾ കളിച്ച പെപ്ര, രണ്ട് ഗോളുകൾ സ്കോർ ചെയ്തിരുന്നു. അതേസമയം, ഈ സീസണിലെ പെപ്രയുടെ ആദ്യ ഐഎസ്എൽ ഗോൾ ആണ് ഈസ്റ്റ് ബംഗാളിന് എതിരെ പിറന്നത് എങ്കിലും, നേരത്തെ ഡ്യുറണ്ട് കപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ അഞ്ചാമത്തെ ഗോൾ നേട്ടം ആണ് 

Advertisement
Advertisement

ക്വാമി പെപ്ര കഴിഞ്ഞ ദിവസം ആഘോഷിച്ചത്. മാത്രമല്ല, ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ 2024-ൽ 11 ഗോൾ കോൺട്രിബ്യൂഷൻ ക്വാമി പെപ്ര നടത്തിയിട്ടുണ്ട്. കണക്കുകൾ പരിശോധിച്ചാൽ, ഈ വർഷം (2024) കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ കളിക്കാരൻ ആണ് ക്വാമി പെപ്ര. തീർച്ചയായും 23-കാരനായ പെപ്രയിൽ കൂടുതൽ ഗോൾ കോൺട്രിബ്യൂഷനുകൾ കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പട ആരാധകരും ഭാവിയിലും പ്രതീക്ഷിക്കുന്നു. Kwame Peprah has most goal contribution for Kerala Blasters in 2024

Advertisement
Exit mobile version