കഴിഞ്ഞ രാത്രി കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായിരുന്നു. ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ബദ്ധവൈരികളായ ബംഗളൂരുവിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, മഞ്ഞപ്പട ആരാധകർക്ക് അത് കനത്ത തിരിച്ചടിയായി. എന്നിരുന്നാലും, മികച്ച പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ,
ഏറ്റവും കൂടുതൽ ഷോട്ടുകൾ, ഓൺ ടാർഗറ്റ് ഷോട്ടുകൾ, പാസുകൾ, പൊസിഷൻ എന്നിവയിൽ എല്ലാം മുൻപന്തിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ്. എന്നാൽ സ്കോർ ബോർഡിൽ മഞ്ഞപ്പട പിറകിലായി. മത്സരത്തിൽ ആകെ 15 ഷോട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തൊടുത്തു വിട്ടപ്പോൾ, ബംഗളൂരു ഗോൾവല ലക്ഷ്യമാക്കി 6 ഓൺ ടാർഗറ്റ് ഷോട്ടുകൾ ആണ് അതിൽ ഉൾപ്പെട്ടത്. ഇതിൽ തന്നെ അഞ്ച് ഷോട്ടുകൾ പായിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന സ്ട്രൈക്കർ ക്വാമി പെപ്രയാണ്.
മത്സരത്തിൽ മികച്ച രീതിയിൽ ആണ് ക്വാമി പെപ്ര പന്ത് തട്ടിയത്. നിരവധി ഗോൾ അവസരങ്ങൾ അദ്ദേഹം സൃഷ്ടിച്ചെടുത്തു. 5 ഷോട്ടുകളിൽ മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടുകൾ ആണ് ക്വാമി പെപ്ര പായിച്ചത്. നിർഭാഗ്യം കൊണ്ടാണ് ചില ഷോട്ടുകൾ ഗോൾ ആയി മാറാതിരുന്നത്. ഷോട്ടുകൾക്ക് പുറമേ നിരവധി ഗോൾ ചാൻസുകൾ അദ്ദേഹം സൃഷ്ടിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നിരയിൽ, ബംഗളൂരുവിനെതിരെ ആക്രമിച്ചു കളിക്കുന്നതിന് ചുക്കാൻ പിടിച്ചത് ഈ 23-കാരൻ ആണെന്ന് തന്നെ പറയാം.
കഴിഞ്ഞ സീസണിൽ നിന്ന് ഏറെ മെച്ചപ്പെട്ട്, മികച്ച നിലവാരത്തോടുകൂടിയാണ് ക്വാമി പെപ്ര ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റിയിലൂടെ ഒരു ഗോൾ ആണ് നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയത് ക്വാമി പെപ്ര ആയിരുന്നു. പെപ്ര നടത്തിയ ഒറ്റയാൾ മുന്നേറ്റത്തിന് ചെറുക്കാൻ ബംഗളൂരു പ്രതിരോധം വിയർക്കുകയും, ഒടുവിൽ അവർ ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തുകയും ആയിരുന്നു. തുടർന്നുള്ള മത്സരങ്ങളിലും അദ്ദേഹത്തിന് മികച്ച ഫോം നിലനിർത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. Kwame Peprah shines despite Kerala Blasters loss to Bengaluru
A COSTLY MISS THERE! 🫣#KBFCBFC #ISL #LetsFootball #KeralaBlasters #ISLMoments pic.twitter.com/xkNkMaJE7D
— Indian Super League (@IndSuperLeague) October 25, 2024