Site icon

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരായ പ്രകോപനപരമായ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂക്കാ മാജ്ജൻ

Luka Majcen reveals reason behind provocative celebration against Kerala Blasters in Kochi

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് എഫ്സിയുടെ ക്യാപ്റ്റൻ ലൂക്കാ മാജ്ജൻ നടത്തിയ ഗോൾ സെലിബ്രേഷൻ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 17000-ത്തിലധികം ആരാധകരുടെ ഇടയിൽ നടന്ന മത്സരത്തിൽ, ഗാലറിയിലെ 90-ലധികം ശതമാനം ആളുകളും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആരവം മുഴക്കുന്ന സാഹചര്യത്തിൽ, 

Advertisement

കളിക്കുക എന്നത് ഏതൊരു എതിരാളികളെ സംബന്ധിച്ചിടത്തോളവും ബുദ്ധിമുട്ട് ഉള്ളതാണ്. ഈ സാഹചര്യത്തിലാണ്, 85 മിനിറ്റ് വരെ ഗോൾ രഹിത സമനിലയിൽ ആയിരുന്ന മത്സരത്തെ, 86-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ പഞ്ചാബിന്റെ അക്കൗണ്ട് തുറന്ന് ലൂക്കാ മാജ്ജൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിശബ്ദരാക്കിയത്. ശേഷം തന്റെ ജേഴ്സി ഊരി, കോർണർ ഫ്ലാഗ് ഉയർത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രോശം ഉയർത്തിയാണ് ലൂക്കാ മാജ്ജൻ ഗോൾ സെലിബ്രേഷൻ നടത്തിയത്. 

Advertisement

ഇപ്പോൾ, എന്തുകൊണ്ടാണ് തന്റെ സെലിബ്രേഷൻ അതിരുകടന്നത് എന്നതിന് വിശദീകരണം നൽകിയിരിക്കുകയാണ് ലൂക്കാ മാജ്ജൻ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ കളിയാക്കി എന്നും, എന്നാൽ അത് തനിക്ക് കൂടുതൽ പ്രചോദനം ആവുകയായിരുന്നു എന്നും പഞ്ചാബ് നായകൻ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നെ കളിയാക്കാൻ തുടങ്ങി. അവർ എന്റെ പേര് വിളിക്കുകയായിരുന്നു, പക്ഷേ അത് എനിക്ക് കൂടുതൽ പ്രചോദനമായി. ഗോൾ നേടിയ ശേഷം, 

Advertisement
Advertisement

അതുവരെയുള്ള എല്ലാത്തിനും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരികെ നൽകണമെന്ന് എനിക്ക് തോന്നി,” ലൂക്കാ മാജ്ജൻ സാഹചര്യം വിശദീകരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ആരാധകരാൽ  എതിരാളികളേക്കാൾ സമ്മർദ്ദം നേരിടുന്നത് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ ആണ് എന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളെക്കാൾ ഇവിടെ (കൊച്ചി) ആരാധകർക്ക് മുന്നിൽ കളിക്കുന്നതിന്റെ സമ്മർദ്ദം ബ്ലാസ്റ്റേഴ്സ് കളിക്കാർ അനുഭവിക്കുന്നു,” ലൂക്കാ മാജ്ജൻ കൂട്ടിച്ചേർത്തു. Luka Majcen reveals reason behind provocative celebration against Kerala Blasters in Kochi

Advertisement
Exit mobile version