കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായിരുന്ന വേളയിൽ, അദ്ദേഹത്തെ സൈൻ ചെയ്യാൻ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഈസ്റ്റ് ബംഗാൾ. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ കോൺട്രാക്ട് നീട്ടാൻ സമീപിച്ചിരുന്നെങ്കിലും, രാഹുൽ അതിന് തയ്യാറായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായത്.
ഗോവ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി ഇനി ടീമുകൾ ആണ് രാഹുൽ കെപിയുടെ സേവനം ആഗ്രഹിക്കുന്നത് എന്ന് ട്രാൻസ്ഫർ ലോകത്ത് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിലെ പ്രമുഖ ഫുട്ബാൾ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവൊ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഈസ്റ്റ് ബംഗാൾ രാഹുൽ കെപിയെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. മാത്രമല്ല അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നു,
അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ 24-കാരനായ ഫോർവേഡ് ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആണ്. അതേസമയം പരിക്ക് ഗുരുതരം അല്ല എന്നും, ഈ വാരാന്ത്യത്തിൽ തന്നെ അദ്ദേഹം ഫിറ്റ്നസ് നേടി മൈതാനത്ത് തിരിച്ചെത്തും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുരോഗമിക്കുന്ന ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ രാഹുൽ ഉണ്ടെങ്കിലും, ഇതുവരെ ബ്ലാസ്റ്റേഴ്സ് കളിച്ച രണ്ട് മത്സരങ്ങളിലും അദ്ദേഹം ടീമിൽ ഉണ്ടായിരുന്നില്ല.
രാഹുൽ കെപിയെ നിലനിർത്താൻ ആണ് തങ്ങളുടെ ആഗ്രഹം എന്ന് കേരള ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ പലപ്പോഴായി സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാറെയും രാഹുലിന്റെ പ്രീ സീസൺ പ്രകടനത്തിൽ തൃപ്തൻ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു വർഷത്തെ കോൺട്രാക്ട് ബാക്കിയുള്ളതിനാൽ തന്നെ, ഈ സീസണിലും രാഹുൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടർന്നേക്കും. Malayali winger Rahul Kp may stay upcoming season in Kerala Blasters