ഇന്ന് കൊച്ചിയിൽ മഞ്ഞപ്പടയുടെ പ്രതിഷേധ റാലി

Manjappada rallying against KBFC management: ഒഡിഷക്ക്‌ എതിരായ ഐഎസ്എൽ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്ന വേളയിൽ, കൊച്ചിയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം ഫോമിൽ തുടരുന്ന വേളയിൽ, മാനേജ്മെന്റിനോട് ഒന്നിലധികം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നേരത്തെ തന്നെ മഞ്ഞപ്പട രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിനെ വഴിതിരിച്ചുവിടാൻ മറ്റു ചില മാർഗങ്ങളാണ് മാനേജ്മെന്റ് 

നടത്തി വരുന്നത് എന്ന് ആരോപിച്ചാണ് ആരാധക കൂട്ടായ്മ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. മാനേജ്മെന്റ് കൂടുതൽ നിലവാരമുള്ള കളിക്കാരെ ടീമിൽ എത്തിക്കണം എന്നതാണ് ആരാധകരുടെ പ്രഥമ ആവശ്യം. ടീമിന്റെ മികച്ച പ്രകടനം ഉറപ്പാക്കാനുള്ള കാര്യങ്ങൾ മാനേജ്മെന്റ് ചെയ്യുന്നില്ല എന്നും ആരാധകർ ആരോപിക്കുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോ പുരോഗമിക്കുമ്പോൾ, രാഹുൽ കെപി, പ്രബീർ ദാസ് തുടങ്ങിയ താരങ്ങൾ ടീം വിടുകയും

Ads

അതേസമയം, ഈ സീസണിലേക്ക് ഒരു താരത്തെ പോലും ഇതുവരെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുമില്ലാത്തത് ആരാധകരെ പ്രകോപിതരാക്കുന്നു. രണ്ട് സൈനിംഗുകൾ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയെങ്കിലും, അവരെല്ലാം തന്നെ അടുത്ത സീസൺ മുതലേ ലഭ്യമാകും. മാനേജ്മെന്റ് നുണയന്മാരാണെന്നും, ടീമിന് ആവശ്യമായ തീരുമാനങ്ങൾ ഉടൻ സ്വീകരിക്കണം എന്നും ഉയർത്തി കാണിച്ചാണ് മഞ്ഞപ്പട പ്രതിഷേധത്തിന് ഒരുങ്ങുന്നത്. 

ഇന്ന് മത്സരം നടക്കുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് മുന്നിൽ, വൈകീട്ട് 5:30 മുതൽ മഞ്ഞപ്പടയുടെ പ്രതിഷേധ റാലി ആരംഭിക്കും. സ്റ്റേഡിയം ബോക്സ് ഓഫീസ് ആണ് സ്റ്റാർട്ടിങ് പോയന്റ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റം ആഗ്രഹിക്കുന്ന എല്ലാ ആരാധകരും ഈ പ്രതിഷേധ റാലിയിൽ പങ്കാളികളാകണം എന്ന് മഞ്ഞപ്പട ആഹ്വാനം ചെയ്തു. നമ്മുടെ ക്ലബ്ബിന്റെ കരുത്തുറ്റ ഭാവിക്കായി ഒന്നിക്കാൻ എന്നാണ് മഞ്ഞപ്പടയുടെ മുദ്രാവാക്യം. വൈകീട്ട് 7:30 നാണ് കേരള ബ്ലാസ്റ്റേഴ്സ് – ഒഡിഷ മത്സരം.

As Kerala Blasters prepare for their ISL match against Odisha, the Blasters’ fan group Manjappa is preparing to organize a big protest in Kochi. As Kerala Blasters continue to have a bad form this season, Manjappa had already come forward with multiple demands to the management. However, the fan group is planning to organize a protest march alleging that the management is taking other measures to divert the situation.

FansISLKerala Blasters