Site icon

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ആർക്കൊക്കെ പരിക്ക്? പരിശീലകൻ സംസാരിക്കുന്നു

Mikael Stahre Reveals Kerala Blasters' formation plans for ISL 202425

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പരിശീലകനായ സ്റ്റാഹ്രെയുടെ ആദ്യ ഐഎസ്എൽ മത്സരം കൂടിയാകും അത്. അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ പരിശീലകൻ പ്രസ് കോൺഫറൻസിൽ പറഞ്ഞു. 

Advertisement

പ്രധാനമായും സ്‌ക്വാഡിലെ ഇഞ്ചുറി അപ്ഡേറ്റ്, കളത്തിൽ കളിക്കാരെ ഇറക്കുന്ന ഫോർമേഷൻ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിശീലകൻ കൃത്യമായ മറുപടി നൽകി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ വേട്ടയാടിയത് കളിക്കാരുടെ തുടർച്ചയായുള്ള പരിക്കുകൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം ആരാധകർക്കിടയിൽ ആശങ്കയായി തുടരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പോസിറ്റീവ് പ്രതികരണമാണ് പരിശീലകൻ 

Advertisement

സ്റ്റാഹ്രെ പ്രസ് കോൺഫറൻസിൽ നടത്തിയത്. സ്‌ക്വാഡിൽ ആർക്കെങ്കിലും പരിക്ക് ഉണ്ടോ? എന്ന ചോദ്യത്തിന് “നമ്മൾ ഈ സംസാരിക്കുന്നത് വരെ ഇല്ല” എന്നാണ് പരിശീലകൻ മറുപടി നൽകിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോർമേഷൻ എങ്ങനെ ആയിരിക്കും എന്നതുമായി ബന്ധപ്പെട്ടും മൈക്കിൽ സ്റ്റാഹ്രെ വിശദീകരിച്ചു. 4-3-3 ആണ് തന്റെ സാധാരണ ഫോർമേഷൻ എന്ന് പറഞ്ഞ പരിശീലകൻ, താൻ കളിപ്പിക്കുന്ന മറ്റു ഫോർമേഷനുകൾ ഏതൊക്കെ എന്നും വ്യക്തമാക്കി. 

Advertisement
Advertisement

“ഞാൻ ഒരുപാട് വ്യത്യസ്തതകളിൽ കളിക്കാൻ പ്രശസ്തനാണ്, തീർച്ചയായും ഞാൻ 4-3-3 കളിക്കും, എനിക്ക് 4-4-2, 3-4-3, 3-5-2 പൊസിഷനുകളിലും കളിപ്പിക്കാൻ കഴിയും. ഞാൻ ക്രമീകരിക്കാവുന്നതും പൊരുത്തപ്പെടാവുന്നതുമായ ഒരു പരിശീലകനാണ്,” മൈക്കിൽ സ്റ്റാഹ്രെ പ്രസ് കോൺഫറൻസിൽ പറഞ്ഞു. വ്യത്യസ്ത ഫോർമേഷനുകൾ പരീക്ഷിക്കാൻ തയ്യാറാണ് എന്ന് പരിശീലകൻ പറയുമ്പോൾ, വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള അലക്സാണ്ടർ കോഫ്, അഡ്രിയാൻ ലൂണ, സന്ദീപ് സിംഗ്, മുഹമ്മദ്‌ അസ്ഹർ, സഹീഫ് തുടങ്ങിയ താരങ്ങളാണ് പരിശീലകന്റെ കരുത്ത്. Mikael Stahre Reveals Kerala Blasters’ formation plans for ISL 2024/25

Advertisement
Exit mobile version