Site icon

ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം

Mikael Stahre rues Kerala Blasters lack of focus in crushing defeat

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിന് നാടകീയമായ അന്ത്യം ആണ് സംഭവിച്ചത്. തിരുവോണ ദിനത്തിൽ ഹോം ഗ്രൗണ്ടിൽ വിജയം നേടി തങ്ങളുടെ ആരാധകർക്ക് ഓണസമ്മാനമായി നൽകാം എന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക്, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട പരിശീലകൻ പ്രതികരിച്ചു. 

Advertisement

85 മിനിറ്റ് വരെ ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഗോളിലൂടെ 86-ാം മിനിറ്റിൽ പഞ്ചാബ് മുന്നിൽ എത്തുകയായിരുന്നു. പഞ്ചാബ് ഫോർവേഡ് ലിയോൺ അഗസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മുഹമ്മദ് സഹീഫ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചിക് പിഴവ് വരുത്താതെ കൃത്യമായി വലയിൽ എത്തിച്ചു. തുടർന്ന് 92-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒരു നിമിഷം സന്തോഷത്തിൽ ആക്കിയെങ്കിലും, 

Advertisement

95-ാം മിനിറ്റിൽ ഗോൾ ഫിലിപ് മിർസ്ലക് നേടിയ ഗോളിലൂടെ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർ ഒരു നിമിഷം വരുത്തിയ അനാസ്ഥയാണ് പഞ്ചാബിന്റെ ഗോളിലേക്ക് വഴി ഒരുക്കിയത്. ലൂക്ക മാച്ചനെ പ്രതിരോധിക്കുന്നതിൽ പ്രീതം കോട്ടൽ പരാജയപ്പെട്ടപ്പോൾ, ഫിലിപ്പിനെ മാർക്ക് ചെയ്യുന്നതിൽ മിലോസിന്റെ ശ്രദ്ധയും പാളി. റൈറ്റ് ബാക്ക് ഐബനും പൊസിഷൻ കീപ്പ് ചെയ്തില്ല. ഇതോടെ പഞ്ചാബ്, സമനില ആകേണ്ട മത്സരം വിജയിച്ച് തുടങ്ങി. 

Advertisement
Advertisement

സമനില ഗോൾ കണ്ടെത്തിയിട്ടും, മൂന്ന് മിനിറ്റ് സമയം അത് പ്രതിരോധിക്കാൻ സാധിക്കാതെ പോയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിശീലകൻ മൈക്കിൽ സ്റ്റാഹെ മത്സരം ശേഷം വിമർശിച്ചു. “അവസാന നിമിഷങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ ഞാൻ ശരിക്കും നിരാശനാണ്,” മൈക്കിൽ സ്റ്റാഹെ മത്സരശേഷം പറഞ്ഞു. പരിശീലകന്റെ വാക്കുകളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയകാരണം വ്യക്തമാണ്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത് എങ്കിലും, അവസാന മിനിറ്റിലെ പാളിച്ച ആണ് ടീമിനെ പരാജയത്തിലേക്ക് വീഴ്ത്തിയത്. Mikael Stahre rues Kerala Blasters lack of focus in crushing defeat

Advertisement
Exit mobile version