Site icon

കൊല്ലം കുറേയായി ഈ പണി തുടങ്ങിയിട്ട് !! കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം വൈകാരിക പ്രതികരണവുമായി മൈക്കിൾ സ്റ്റാഹ്രെ

Mikael Stahre shares emotional note after Kerala Blasters sacking

Mikael Stahre shares emotional note after Kerala Blasters sacking: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ കേരളം വിട്ട് സ്വന്തം ദേശത്തേക്ക് മടങ്ങിയ മൈക്കിൾ സ്റ്റാഹ്രെ, ഇപ്പോൾ വികാരപരമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ്, തന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥ സ്റ്റാഹ്രെ തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്ക ഘട്ടവും അദ്ദേഹം ഓർത്തെടുത്തു.

Advertisement

സ്വീഡിഷ് പരിശീലകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, “ഫുട്ബോൾ കളിക്കാരെ പരിശീലിപ്പിക്കുന്നത് എന്റെ കൗമാര നാളുകളിൽ ഞാൻ തുടങ്ങിയതാണ്. ഞാൻ പരിശീലനവും ദൈനംദിന പ്രവർത്തനങ്ങളും മത്സരത്തിന്റെ ആവേശവും ഇഷ്ടപ്പെടുന്നു – പ്രത്യേകിച്ച് വിജയിക്കുമ്പോൾ !!,” സ്റ്റാഹ്രെ തുടർന്നു. തന്റെ 32-ാം വയസ്സിലാണ് സ്റ്റാഹ്രെ പരിശീലക കരിയർ ആരംഭിച്ചത്. ഫുട്ബോൾ പരിശീലനത്തോടുള്ള തന്റെ ഇഷ്ടം ഓർമ്മിപ്പിച്ച അദ്ദേഹം, പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയതിന് തുടർന്നുണ്ടായ മാനസിക സംഘർഷങ്ങൾ തുറന്നു പറഞ്ഞു. 

Advertisement

“തീർച്ചയായും, കാര്യങ്ങൾ സൗത്തിലേക്ക് [കേരള ബ്ലാസ്റ്റേഴ്‌സ്] പോകുമ്പോൾ, കുറച്ച് നിരാശയും കുറ്റബോധവും തോന്നിപ്പിക്കുന്നതാണ്. എന്നാൽ ചിന്തിക്കാൻ ഒരു നിമിഷം എടുത്ത ശേഷം, മുന്നോട്ടു നോക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്,” 49-കാരനായ സ്റ്റാഹ്രെ തന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥയും ഭാവി പ്രതീക്ഷയും ചുരുങ്ങിയ വാക്കുകളിൽ പ്രകടിപ്പിച്ചു. “പലരിൽ നിന്നും ചില പോസിറ്റീവ് വൈബുകൾ നേടുന്നത് ട്രാക്കിലേക്ക് മടങ്ങാനും ഉത്സാഹത്തോടെ തുടരാനും എളുപ്പമാക്കുന്നു,” സ്റ്റാഹ്രെ കൂട്ടിച്ചേർത്തു. 

Advertisement
Advertisement

മൈക്കിൾ സ്റ്റാഹ്രെ ഇനി പരിശീലക കരിയർ തുടരുമോ എന്നെല്ലാം ആശങ്കകൾ പങ്കുവെച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്, ആശ്വാസം നൽകുന്നതാണ് സ്റ്റാഹ്രെയുടെ പ്രതികരണം. താൻ കൂടുതൽ കരുത്തനായി മുന്നോട്ടു പോകും എന്ന് തന്നെയാണ് സ്റ്റാഹ്രെ വ്യക്തമാക്കുന്നത്. അതേസമയം, വിവിധ സ്വീഡിഷ്, ചൈനീസ്, അമേരിക്കൻ ക്ലബ്ബുകളെ എല്ലാം പരിശീലിപ്പിച്ചിട്ടുള്ള സ്റ്റാഹ്രെ, കരിയറിന്റെ അടുത്ത ഘട്ടത്തിൽ ഏത് ക്ലബ്ബിന്റെ ഭാഗമാകും എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്. 

Advertisement
Exit mobile version