Site icon

ഇങ്ങനെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ആദ്യ ജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Mikael Stahre speaks after Kerala Blasters secure maiden win of ISL 202425 season

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന്  പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നപ്പോൾ, ഇത് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ കരിയറിലെ ആദ്യ ഐഎസ്എൽ വിജയം ആയി കൂടി രേഖപ്പെടുത്തി. മത്സരം ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Advertisement

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച രീതിയിൽ കളിച്ചു എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അഭിപ്രായപ്പെട്ടു. “ആദ്യ പകുതിയിൽ അവർ (ഈസ്റ്റ്‌ ബംഗാൾ) നമ്മളെക്കാൾ അല്പം നന്നായി കളിച്ചിരുന്നേക്കാം, പക്ഷേ ഇത് ഫുട്ബോൾ ആണ്, ആദ്യ 15 മിനിറ്റിൽ ഞങ്ങൾക്കും നിയന്ത്രണം ഉണ്ടായിരുന്നു,” സ്റ്റാഹ്രെ പറഞ്ഞു. കഴിഞ്ഞ ദിവസം മത്സരം കാണാൻ കൊച്ചിയിൽ 25000-ത്തോളം കാണികൾ ആണ് എത്തിയിരുന്നത്. ഇത് ഈ ഐഎസ്എൽ സീസണിലെ ഏറ്റവും വലിയ അറ്റൻഡൻസ് ആണ്. ഈ ആരാധകരുടെ

Advertisement

പിന്തുണയെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. “ഈ ജനക്കൂട്ടം സവിശേഷവും തികച്ചും ഊർജ്ജസ്വലവും ആണ്. ഈ ആരാധകരും ഈ വിജയം അർഹിക്കുന്നു. ഇത്തരത്തിലുള്ള പിന്തുണയോടെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ഭാവിയിലും ഞങ്ങൾക്ക് കൂടുതൽ ആരാധകരെ കാണാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇന്നത്തെ മത്സരം തുല്യ ശക്തികളോട് ആയിരുന്നു എന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തി. 

Advertisement
Advertisement

“വ്യക്തമായും ഇന്ന് ഞങ്ങൾ 90 മിനിറ്റിനുള്ളിൽ ഏറ്റവും ശക്തമായ ടീമായിരുന്നു. ഒരു നല്ല എതിരാളിക്കെതിരെ ഞങ്ങൾ കളിച്ചു, അതൊരു ബലാബല മത്സരമായിരുന്നു. പക്ഷേ അവസാനം 30 മിനിറ്റ് ഞങ്ങൾ മികച്ചവരായിരുന്നു, ഇതെല്ലാം വിജയത്തിന് കാരണമായി. ചില സമയങ്ങളിൽ ഗെയിമുകൾ വിശകലനം ചെയ്യുന്നത് വളരെ എളുപ്പമാണ്, തീർച്ചയായും ഇന്ന് ഞങ്ങൾ പന്ത് മികച്ച രീതിയിൽ നിലനിർത്തി. ഇത് വളരെ വ്യക്തമാണ്, (അവസാന മത്സരത്തേക്കാൾ മികച്ച രീതിയിൽ ഞങ്ങൾ ഏകോപിപ്പിച്ചു എന്ന്),” സ്റ്റാഹ്രെ തന്റെ ആദ്യ ഐഎസ്എൽ വിജയത്തിന് ശേഷം അഭിപ്രായപ്പെട്ടു. Mikael Stahre speaks after Kerala Blasters secure maiden win of ISL 2024/25 season

Advertisement
Exit mobile version