കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും, പിന്നീടങ്ങോട്ട് പരാജയം വഴങ്ങാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അവസാനം നടന്ന നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനുകൾ മൈതാനത്ത് വിജയം കാണുന്നതായി കഴിഞ്ഞ മത്സരഫലങ്ങൾ വെളിപ്പെടുത്തുന്നു.
ഇതിൽ പ്രധാനമാണ് മൈക്കിൾ സ്റ്റാഹ്രെയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ. ഏതൊക്കെ കളിക്കാരെ എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ വ്യക്തത മൈക്കിൾ സ്റ്റാഹ്രെക്ക് ഉണ്ട്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച 2 മത്സരങ്ങളിലും, പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്ര ഗോൾ നേടിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ സബ്സ്റ്റിറ്റ്യൂട്ട്സ് ഗോൾ കോൺട്രിബൂഷൻ നടത്തിയ ടീം ആയി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാറിയിരിക്കുകയാണ്.
മത്സരത്തിന്റെ ഇടയിൽ പകരക്കാരായി മൈതാനത്ത് എത്തി ഗോൾ കോൺട്രിബൂഷൻ നടത്തിയവരുടെ പട്ടികയിൽ 5 ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ക്വാമി പെപ്ര രണ്ട് ഗോളുകൾ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തി സ്കോർ ചെയ്തപ്പോൾ, ജീസസ് ജിമിനസ് ഒരു ഗോൾ പകരക്കാരനായി എത്തി സ്കോർ ചെയ്തു. കൂടാതെ, പകരക്കാരനായി എത്തി മുഹമ്മദ് ഐമാൻ രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ്
ഇപ്പോൾ പിന്തള്ളിയിരിക്കുന്നത് പഞ്ചാബിനെ ആണ്. നാല് ഗോൾ കോൺട്രിബ്യൂഷനുകൾ ആണ് പഞ്ചാബിന് വേണ്ടി പകരക്കാരായി എത്തിയ താരങ്ങൾ ഇതിനോടകം നടത്തിയിരിക്കുന്നത്. ജംഷഡ്പൂർ, മോഹൻ ബഗാൻ എന്നീ ടീമുകൾ പട്ടികയിൽ മൂന്ന് വീതം ഗോൾ കോൺട്രിബ്യൂഷനുകളുമായി മൂന്നാം സ്ഥാനം പങ്കിടുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകളുടെ ബെഞ്ച് സ്ട്രെങ്ത് കൂടിയാണ് ഈ കണക്കുകളിൽ പ്രകടമാകുന്നത്. Most goal contributions by substitutes of Kerala Blasters