Site icon

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ, ഈ സീസണിൽ ഇതുവരെ ടോപ് ഫൈവ്

Most goal contributions for Kerala Blasters this season

Most goal contributions for Kerala Blasters this season: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ 8 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. സീസണിന്റെ തുടക്കത്തിൽ മികച്ച കളി കാഴ്ച്ചവെച്ചെങ്കിലും, അവസാനം നടന്ന മത്സരങ്ങളിൽ അനുകൂലമായ ഫലം ഉണ്ടാക്കാൻ ടീമിന് സാധിച്ചില്ല. ഇതുവരെ 8 മത്സരങ്ങൾ കളിച്ചപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ആകെ ഗോളുകൾ സ്കോർ ചെയ്തിരിക്കുന്നത് 12 എണ്ണമാണ്. അതേസമയം, 

Advertisement

കേരള ബ്ലാസ്റ്റേഴ്സ് 16 ഗോളുകൾ വഴങ്ങുകയും ചെയ്തിരിക്കുന്നു. നിലവിൽ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനാസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ടോപ്പ് സ്കോറർ. 6 ഗോളുകൾ സ്കോർ ചെയ്ത ജിമിനാസ് ഗോൾഡൻ ബൂട്ട് റേസിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ, ഡ്യുറണ്ട് കപ്പ് ഉൾപ്പെടെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും കണക്കിൽ എടുത്താൽ, ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻ (ഗോൾ + അസ്സിസ്റ്റ്‌) നടത്തിയ ടോപ് 5 കളിക്കാർ ആരൊക്കെ എന്ന് നോക്കാം. 

Advertisement

3 അസിസ്റ്റുകൾ നടത്തിയ ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഉള്ളത്. 734 മിനിറ്റുകൾ ആണ് ഉറുഗ്വായൻ താരം ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ മൈതാനത്ത് ചെലവഴിച്ചത്. അദ്ദേഹത്തിന് ഇതുവരെ സീസണിൽ ഗോൾ നേടാൻ സാധിച്ചിട്ടില്ല. 2 ഗോളുകളും 4 അസിസ്റ്റുകളും ഉൾപ്പെടെ 6 ഗോൾ കോൺട്രിബൂഷൻ നടത്തിയ മുഹമ്മദ്‌ ഐമാൻ ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 444 മിനിറ്റുകൾ കളിച്ച ഐമാൻ മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യൻ താരം. 

Advertisement
Advertisement

645 മിനിട്ടുകൾ കളിച്ച്, 6 ഗോളുകളും ഒരു അസിസ്റ്റും നേടിയ ജീസസ് ജിമിനാസ് ഈ പട്ടികയിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. 605 മിനിറ്റുകൾ കളിച്ച ക്വാമി പെപ്ര, 7 ഗോളുകളും 4 അസിസ്റ്റുകളും ഉൾപ്പെടെ 11 ഗോൾ കോൺട്രിബൂഷൻ നടത്തി രണ്ടാം സ്ഥാനത്ത് നില ഉറപ്പിക്കുന്നു. 855 മിനിറ്റുകൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുകയും, 9 ഗോളുകളും നാല് അസിസ്റ്റുകളും ഉൾപ്പെടെ 13 ഗോൾ കോൺട്രിബൂഷനുമായി മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ് ഈ പട്ടികയെ നിലവിൽ ലീഡ് ചെയ്യുന്നത്. 

Advertisement
Exit mobile version