Site icon

ഡ്യൂറൻഡ് കപ്പിന് റിസർവ് സ്ക്വാഡ് പ്രഖ്യാപിച്ച് മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ

Mumbai City Reserve Squad for Durand Cup 2024 Kerala Blasters

ഡ്യുറണ്ട് കപ്പ്‌ 2024-ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും ഏറ്റുമുട്ടും. ഐഎസ്എൽ ടീമുകൾക്ക് പുറമെ, ഐലീഗ് ടീമുകളും അന്താരാഷ്ട്ര ക്ലബ്ബുകളും പങ്കെടുക്കുന്ന ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ, എല്ലാ ടീമുകളും അവരുടെ മികച്ച സ്ക്വാഡിനെ പങ്കെടുപ്പിക്കുമ്പോൾ, മുംബൈ സിറ്റി പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നേരത്തെ, തായ്‌ലന്റിലെ പ്രീ സീസൺ അവസാനിപ്പിച്ച്

Advertisement

കേരള ബ്ലാസ്റ്റേഴ്സ് ഫുൾ സ്ക്വാഡ് ഡ്യുറണ്ട് കപ്പ് ടൂർണമെന്റിനായി കൊൽക്കത്തയിൽ എത്തിയിരുന്നു. ശേഷം പുതിയ ഫോറിൻ സൈനിങ്ങുകളെ അടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ക്വാഡ് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പിന് വേണ്ടി പ്രഖ്യാപിച്ചത്. അതേസമയം തങ്ങളുടെ റിസർവ് ടീമിനെ ഡ്യുറണ്ട് കപ്പ് 2024 ടൂർണമെന്റിൽ പങ്കെടുപ്പിക്കാനാണ് മുംബൈ സിറ്റി തീരുമാനിച്ചിരിക്കുന്നത്. മുംബൈ സിറ്റിയുടെ മെയിൻ സ്‌ക്വാഡ് 

Advertisement

നിലവിൽ തായ്‌ലൻഡിൽ അവരുടെ പ്രീ സീസൺ ചെലവഴിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലൻഡ് വിട്ട ശേഷം ആണ്, മുംബൈ സിറ്റി തായ്‌ലൻഡിൽ എത്തിച്ചേർന്നിരിക്കുന്നത്. അതുകൊണ്ട് 133-ാമത് ഡ്യുറണ്ട് കപ്പിൽ തങ്ങളുടെ റിസർവ് ടീം പങ്കെടുക്കും എന്ന് മുംബൈ സിറ്റി അറിയിച്ചു. ഒരു വലിയ പ്ലാറ്റ്ഫോമിൽ കളിക്കാനും, ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ടൂർണമെന്റ്കളിൽ ഒന്നിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ നൽകി തങ്ങളുടെ റിസർവ് ടീമിനെ പരിപോഷിപ്പിക്കുകയാണ് മുംബൈ സിറ്റി ലക്ഷ്യമിടുന്നത്. Mumbai City Reserve Squad for Durand Cup 2024 to face Kerala Blasters

Advertisement
Advertisement

2024 ഡ്യൂറൻഡ് കപ്പിനുള്ള മുംബൈ സിറ്റി റിസർവ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ശൗരി ശർമ, ഹർഷ് കദം
ഡിഫൻഡർമാർ: നിഖിൽ ഷിൻഡെ (ക്യാപ്റ്റൻ), തനുഷ് പാണ്ഡെ, അർഷ് ബഗ്വാൻ, മുഹമ്മദ് കൈഫ് അൻസാരി, സയ്യം ദേശായി, മിഹിർ മൊഹിതെ, പർവേസ് ഷാ
മിഡ്ഫീൽഡർമാർ: ആദിൽ ഷെയ്ഖ്, ഇഷാൻ സർതാപെ, ജാംസൺ മുട്ടും, കുനാൽ രാഘവ്, ആദിത്യൻ പൃഥ്വിരാജ്, ശുഭജിത് ബെലേൽ
ഫോർവേഡ്‌സ്: ഓംകാർ തൽക്കർ, മംഗ്‌തേൻലാൽ ഹാക്കിപ്, ഹർഷ് പാട്ടീൽ, മൊഹമ്മദ്. ജാഫർ മൻസൂരി, യാഷ് ബിഷ്ത്, മുസ്തഫ ഷെയ്ഖ്, ക്രിസ്റ്റഫർ രാജ്കുമാർ
മുഖ്യ പരിശീലകൻ: മോഹൻ ദാസ്

Advertisement
Exit mobile version