Site icon

മുഹമ്മദ് റാഫിയുടെ റെക്കോർഡിനൊപ്പം നോഹ സദോയ്, കേരള ബ്ലാസ്റ്റേഴ്‌സ് ന്യൂ സൂപ്പർസ്റ്റാർ

Noah Sadaoui and Mohammed Rafi are the only two Kerala Blasters players to achieve 5 goal contributions in their first 5 games

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ, പിന്നീട് നടന്ന നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവി അറിയിഞ്ഞില്ല. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഈ മത്സരം ഫലങ്ങളിൽ യാദൃശ്ചികമായ ഒരു വ്യക്തിഗത പ്രകടനത്തിന്റെ അഭാവം കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് 

Advertisement

നോഹ സദോയ് സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച 5 മത്സരങ്ങളിൽ ഒരു പരാജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. എന്നാൽ, പരിക്ക് മൂലം അദ്ദേഹത്തിന് നഷ്ടമായ രണ്ട് മത്സരങ്ങളിലും, ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ ഹൈദരാബാദിനെതിരെ നോഹ പകരക്കാരനായി മൈതാനത്ത് എത്തിയെങ്കിലും, തന്റെ ടീമിനെ ജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ, ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ നോഹ, ഇതിനോടകം തന്നെ ടീമിന്റെ പ്രകടനത്തിൽ തന്റെ വ്യക്തിഗത മുദ്ര സ്ഥാപിച്ചു കഴിഞ്ഞു. 

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിലെ നോഹയുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ അദ്ദേഹം 5 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് നടത്തിയത്. അതിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഉൾപ്പെടും. മഞ്ഞപ്പടക്ക് വേണ്ടിയുള്ള തങ്ങളുടെ ആദ്യ അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോൺട്രിബ്യൂഷൻ നടത്തുന്ന രണ്ടാമത്തെ മാത്രം കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരൻ ആയി മാറിയിരിക്കുകയാണ് നോഹ സദോയ്. ഇതിന് മുൻപ് മുഹമ്മദ് റാഫി ആണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മലയാളി താരം 2015-2016 ഐഎസ്എൽ സീസണിൽ ആണ് ഈ നേട്ടം കൈവരിച്ചത്. 

Advertisement
Advertisement

നിലവിൽ 6 കളികളിൽനിന്ന് മൂന്ന് ഗോളുകൾ നേടിയ നോഹ സദോയ്, ഐഎസ്എൽ ടോപ് സ്കോറർ മാരുടെ പട്ടികയിൽ 8-ാം സ്ഥാനത്താണ്. സമാനമായി ഏഴ് കളികളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന സ്ട്രൈക്കറും ടോപ് സ്കോറർ മാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഉണ്ട്. അതേസമയം 8 കളികളിൽ നിന്ന് ആറു ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനാസ് ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. 

Summary: Noah Sadaoui and Mohammed Rafi are the only two Kerala Blasters players to achieve 5 goal contributions in their first 5 games

Advertisement
Exit mobile version