മൊഹമ്മദൻസിനെതിരായ ഐഎസ്എൽ മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചിരുന്നതിനാൽ, ഇന്നത്തെ വിജയം മൂന്ന് പോയിന്റ് നേട്ടത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മടങ്ങി വരവായി കൂടി അടയാളപ്പെടുത്തുന്നു. മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിറകിൽ ആയ ശേഷം, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച്
കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. പകരക്കാരനായി കളത്തിൽ എത്തിയ ക്വാമി പെപ്ര സമനില ഗോളും, ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളും നേടി. എന്നാൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ സൂപ്പർ താരം നോഹ സദോയ് ആണ്. മത്സരത്തിലെ ആകെ മൊത്തമുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നോഹയെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത്. കളിയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ
ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് നോഹ ആയിരുന്നു. നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. മൈതാനത്ത് ഇന്നത്തെ മത്സരത്തിൽ ആകെ പുറത്തെടുത്ത പ്രകടനത്തിന്റെ ഫലമായി ആണ് താരത്തെ പ്ലെയർ ഓഫ് മാച്ച് ആയി തിരഞ്ഞെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ മത്സരത്തിലും നോഹ തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. ഇത് താരത്തിന്റെ ഫോം കൺസിസ്റ്റൻസി വെളിപ്പെടുത്തുന്നു. നോഹയുടെ മികച്ച ഫോം തുടർന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും
മികച്ച വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഈ സീസണിലെ രണ്ടാമത്തെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേടിയിരിക്കുന്നത്. ഇതോടെ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും രണ്ട് സമനിലകളും ഒരു പരാജയവും ഉൾപ്പെടെ 8 പോയിന്റുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്ത് ആണ്. ഒക്ടോബർ 25-ന് കൊച്ചിയിൽ ബംഗളൂരുവിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Noah Sadaoui Player of the Match Kerala Blasters vs Mohammedan SC
#Blasters rejoice after a classic COMEBACK! 🥳#MSCKBFC #ISL #LetsFootball #KeralaBlasters | @KeralaBlasters @kbfc_manjappada @blasters_army pic.twitter.com/IQeY071gZt
— Indian Super League (@IndSuperLeague) October 20, 2024