ഒഡിഷക്കെതിരായ ഗംഭീര വിജയം, പ്ലെയർ ഓഫ് ദി മാച്ച് ആയി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

Player Of The Match in Kerala Blasters vs Odisha FC: കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തി. മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. പുതിയ താൽക്കാലിക പരിശീലകൻ പുരുഷോത്തമൻ്റെ കീഴിൽ മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാലാം മത്സരത്തിലും അതേ മൊമെൻ്റം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു.

ആവേശപൂർവം തുടങ്ങിയ മത്സരത്തിൽ ആദ്യ ഗോൾ അതിഥികളുടെ വകയായിരുന്നു. ഡോറിയെൽട്ടൺ നൽകിയ അനായാസ അസിസ്റ്റിൽ നിന്ന് മത്സരത്തിൽ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ ജെറി മൗമിങ്തങ്ക ഗോൾ കണ്ടെത്തി. 59-ാം മിനിറ്റിൽ കൊറാ സിങ് നൽകിയ മികച്ചൊരു പാസ് ക്വമെ പെപ്ര മനോഹരമായി ഫിനിഷ് ചെയ്തു കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലേയ്ക്ക് എത്തിച്ചു. പ്രതിരോധനിരയേയും ഗോൾകീപ്പറെയും മികച്ച ടച്ചുകളിലൂടെ പലവഴിക്കുവിട്ട പെപ്ര സീസണിലെ അദ്ദേഹത്തിൻ്റെ മികവ് നാലാം ഗോളോടെ വീണ്ടും തുറന്നുകാട്ടി. 72-ാം മിനിറ്റ്, ജീസസ് ഹിമിനസ് തൻ്റെ പത്താം ഗോൾ കണ്ടെത്തി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തേ ഇളക്കിമറിച്ചു.

Ads

ലൂണ ഇടതുവിങ്ങിൽ നിന്നും നീട്ടിയ ക്രോസ് മനോഹരമായി ഹെഡ്ഡർ പാസാക്കി മാറ്റി നോഹ ജീസസിലേയ്ക്ക് എത്തിച്ചു. ഒറ്റ ടച്ചിൽ അതിനെ വലയ്ക്കകത്തെയ്ക്ക് തിരിച്ചു വിട്ട് ജീസസ് പുറകിൽ നിന്ന കേരളക്കരയെ മുന്നിലേയ്ക്കെത്തിച്ചു. 78-ാം മിനിറ്റിൽ ഡിയാഗോ മൗറീഷ്യോ അടിച്ച ഫ്രീക്കിക്ക്, സെക്കണ്ട് ബോളായി ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ശേഷം ബോക്സിൽ സച്ചിൻ്റെ പിഴവിൽ നിന്നും വീണുകിട്ടിയ മൂന്നാം പന്ത് വലയിലേക്ക് വഴിതിരിച്ചു വിട്ടു ഡോറിയേൽട്ടൻ ഗോമസ് സമനില കണ്ടെത്തി. ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ നോഹ സദോയ് വീണ്ടും നിർണായക ലീഡ് കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി.

നന്നായി മാർക്ക് ചെയ്ത റഹീം അലിക്ക് പക്ഷെ ഒടുവിൽ നോഹയുടെ ഗോളിന് ഡിഫ്‌ളക്ഷൻ വഴി സഹായിയാകാനായിരുന്നു വിധി. സീസണിലെ ആറാം വിജയം ഇതോടെ കൊമ്പന്മാർ കരസ്ഥമാക്കി തുടർച്ചയായി വീണ്ടും പോയിൻ്റ് പട്ടികയിൽ കുതിപ്പ് നടത്തി. ഒരു ഗോളടിച്ച് ഒരെണ്ണത്തിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ നോവയാണ് മത്സരത്തിലെ മികച്ച താരം. കലിംഗ വാരിയേഴ്‌സ് ഇപ്പോൾ അവരുടെ അവസാന നാല് മത്സരങ്ങളിൽ വിജയിച്ചിട്ടില്ല. കൂടാതെ, 2024-25 ഐഎസ്എല്ലിൽ നോഹ ഗോൾ നേടിയ ഏഴ് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തോൽവിയറിയാതെ തുടരുന്നു (W5 D2). Noah Sadaoui selected as Player Of The Match in KBFC vs OFC

ISLKerala BlastersNoah Sadoui