ഹൃദയസ്പർശിയായ സന്ദേശവുമായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജീസസ് ജിമിനസിനെ സ്വാഗതം ചെയ്ത് നോഹ സദൗയ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ വിദേശ സൈനിംഗ് ആണ് ജീസസ് ജിമിനസ്. ഗ്രീക്ക് ക്ലബ്ബിൽ നിന്ന് സൈൻ ചെയ്ത സ്പാനിഷ് സ്ട്രൈക്കർ ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും, താരത്തെ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ആരാധകരെ പോലെ തന്നെ, തങ്ങളുടെ പുതിയ സഹതാരത്തെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും. ഇപ്പോൾ, 

തന്റെ പുതിയ സഹതാരത്തിന് ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയ്. കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച വീഡിയോയിൽ, ജീസസിനൊപ്പം കളിക്കാനുള്ള തന്റെ സന്തോഷം നോഹ പ്രകടിപ്പിച്ചു. “ഹലോ ജീസുസ്, നിങ്ങൾ ഈ കുടുംബത്തിന്റെ ഭാഗമായതിൽ എനിക്ക് സന്തോഷം ഉണ്ട്. ഞാൻ നിങ്ങളോടൊപ്പം കളിക്കാൻ കാത്തിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു,” നോഹ പറഞ്ഞു. 

Ads

ഈ സീസണിൽ ആണ് നോഹയും കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേർന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മുൻ ഗോവ എഫ്സി താരമായ നോഹ സദൗയ്. ശേഷം ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത മൂന്നാമത്തെ താരമാണ് ജീസസ് ജിമിനസ്. മേജർ ലീഗ് സോക്കർ ക്ലബ്ബുകൾ ഉൾപ്പെടെ ലോകത്തെ 

മികച്ച പ്ലാറ്റ്ഫോമുകളിൽ കളിച്ച പരിചയത്തോടെയാണ് ജീസസ് ജിമിനസ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. തന്റെ കരിയറിലെ പുതിയ ഒരു അധ്യായം ഇവിടെ ആരംഭിക്കുകയാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സുമായി സൈൻ ചെയ്തതിന് പിന്നാലെ ജീസസ് ജിമിനസ് പ്രതികരിച്ചത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഗോൾഡൻ ബൂട്ട് വിന്നർ ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റകോസിന് പകരക്കാരനായി ആണ് ജീസസ് ജിമിനസ് മഞ്ഞപ്പടയുടെ സ്ക്വാഡിൽ എത്തിയിരിക്കുന്നത്. Noah Sadaoui welcomes Jesus Jimenez to Kerala Blasters with heartwarming message

ISLKerala BlastersNoah Sadoui